കണ്മണിയേ...പൊന്നഴകേ...
എന്നുയിരേ...നീയരികെ...
ഒരുപിടി മുന്തിരി മുത്തുകള്‍ ചിന്തിയ
പുഞ്ചിരിപ്പൂക്കാലം
വിരലുകള്‍ നീന്തിയ പൊന്മണി വീണയില്‍
എന്തൊരു സംഗീതം....
ഓ ഓ..കണ്മണിയേ...പൊന്നഴകേ...
എന്നുയിരേ...നീയരികെ...
മാരിനിലാവത്തു് രാക്കുടില് തീര്‍ക്കാം
നീയെന്റെ അമ്പിളി ആയാല്‍
മാറത്തു ഞാനൊരു മാലയും ചാര്‍ത്താം
താരങ്ങള്‍ താഴത്തു വന്നാല്‍
എവിടെയോ...ഉദിച്ചു മറഞ്ഞതീ പ്രണയം
നിറയുമോ...പൂവിട്ടു തൊഴുന്നൊരീ ഹൃദയം
മഞ്ഞിന് മഞ്ചാടിക്കുന്നിലെ മൈനയെ
താരാട്ടാന്‍ അണയുമെന്‍ കണ്മണിയേ...
കണ്മണിയേ...പൊന്നഴകേ...
എന്നുയിരേ...നീയരികെ...
മാമഴക്കൊമ്പത്തു് പൊന്നൂഞ്ഞാല് കെട്ടാം
മാരിവില്‍ ചാരത്തു വന്നാല്‍
മുന്നാഴിപ്പൂ കൊണ്ടു നിന്നെ ഞാന്‍ മൂടാം
മൂവന്തിക്കാടുകള് പൂത്താല്‍
തികയുമോ...ഭൂമിയില്‍ നമുക്കുള്ള മധുരം
ഉണരുമോ...ജീവനില്‍ ചിറകുള്ള ശലഭം
അന്തി മന്ദാരച്ചെപ്പിലെ മുത്തിനെ
പാലൂട്ടാന്‍ അണയുമെന്‍ കണ്മണിയേ...
(കണ്മണിയേ.....)