Malayaalame

മലയാളമേ
Work
Year
Language

മലയാളമേ മലയാളമേ
മലകളും പുഴകളും മണിപ്രവാളങ്ങളും
മനസ്സിനെ രസിപ്പിക്കും മലയാളമേ നിന്റെ
തിരുമുമ്പിലുണരുന്ന ഹൃദയവുമായ് വരും
ഒരുകൊച്ചു പാട്ടുകാരന്‍ ഞാനൊരു
മലയാളിപ്പാട്ടുകാരന്‍............... 

ഇവിടെ യുഗങ്ങള്‍ മനുഷ്യന്റെ മുന്നില്‍
സാഷ്ടാംഗം നമസ്കരിച്ചിരുന്നു
ജനകോടികള്‍തന്‍ ധമനിയിലെന്നും
അദ്ധ്വാനം കുടിയേറിയിരുന്നു
മരുഭൂമികളേ മലര്‍വനമാക്കും
ആവേശം സൃഷ്ടിച്ച മലയാളമേ
ജനിച്ചാല്‍ നിന്റെ മണ്ണില്‍ ജനിക്കണം
ശ്വസിച്ചാല്‍ നിന്റെ തെന്നല്‍ ശ്വസിക്കണം
മലയാളമേ...........

ഇതിലേ പായും പറവകളെല്ലാം
ഇതിഹാസം ഉരുക്കഴിച്ചിരുന്നൂ
ഇതുവഴിയൊഴുകും അരുവികള്‍ പോലും
വേദാന്തം ഉരിയാടിയിരുന്നു
ശ്രീശങ്കരനും രാമാനുജനും
സായൂജ്യം പ്രാപിച്ച മലയാളമേ
വളര്‍ന്നാല്‍ നിന്റെ മണ്ണില്‍ വളരണം
പഠിച്ചാല്‍ നിന്റെ കഥകള്‍ പഠിക്കണം
മലയാളമേ.............

malayāḽame malayāḽame
malagaḽuṁ puḻagaḽuṁ maṇipravāḽaṅṅaḽuṁ
manassinĕ rasippikkuṁ malayāḽame ninṟĕ
tirumumbiluṇarunna hṛdayavumāy varuṁ
ŏrugŏccu pāṭṭugāran ñānŏru
malayāḽippāṭṭugāran............... 

iviḍĕ yugaṅṅaḽ manuṣyanṟĕ munnil
sāṣṭāṁgaṁ namaskariccirunnu
janagoḍigaḽtan dhamaniyilĕnnuṁ
addhvānaṁ kuḍiyeṟiyirunnu
marubhūmigaḽe malarvanamākkuṁ
āveśaṁ sṛṣṭicca malayāḽame
janiccāl ninṟĕ maṇṇil janikkaṇaṁ
śvasiccāl ninṟĕ tĕnnal śvasikkaṇaṁ
malayāḽame...........

idile pāyuṁ paṟavagaḽĕllāṁ
idihāsaṁ urukkaḻiccirunnū
iduvaḻiyŏḻuguṁ aruvigaḽ poluṁ
vedāndaṁ uriyāḍiyirunnu
śrīśaṅgaranuṁ rāmānujanuṁ
sāyūjyaṁ prābicca malayāḽame
vaḽarnnāl ninṟĕ maṇṇil vaḽaraṇaṁ
paṭhiccāl ninṟĕ kathagaḽ paṭhikkaṇaṁ
malayāḽame.............