തത്തത്താരാര തത്തര തത്തത്താരാര തത്തര
തരരര രാരാരാ...(2)
മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ നിന്നൊരിക്കലും
പിരിയില്ല ഞങ്ങള്‍ .....
ഇനി ഒരിക്കലും പിരിയില്ല ഞങ്ങള്‍.....
ചെറുമണിക്കനവുകൊണ്ടൊരു തുള്ളിവെളിച്ചം കൊണ്ടിവരുടെ
കരൾക്കൂട്ടിനുള്ളില്‍.........
ഞങ്ങള്‍ ആയിരം ഊഞ്ഞാലു തീര്‍ക്കും....
മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ നിന്നൊരിക്കലും
പിരിയില്ല ഞങ്ങള്‍ .....
ഇനി ഒരിക്കലും പിരിയില്ല ഞങ്ങള്‍.......
തത്തത്താരാര തത്തര തത്തത്താരാര തത്തര
തരരര രാരാരാ...
ചോലപ്പൊന്മാനേ...നീലപ്പൊന്മാനേ...
ഞങ്ങളോടു കൂടെക്കൂടില്ലേ....(ചോലപ്പൊന്മാനേ.....)
ഓ...പാട്ടിന്റെ താഴ്വാരം പൂക്കുന്നു നിങ്ങള്‍ക്കായ് ..
ഓ..ഓ..ഉണരുന്നു കരയും കടലും
മുത്തുന്നു മുളയും കാറ്റും
വിടരുന്നു പൂവിന്നുള്ളം
കുളിരുന്നു മനസ്സും മനസ്സും...മെല്ലെ..മെല്ലെ..ഓ...ഓ...
മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ നിന്നൊരിക്കലും
പിരിയില്ല ഞങ്ങള്‍ .....
ഇനി ഒരിക്കലും പിരിയില്ല ഞങ്ങള്‍.......
തത്തത്താരാര തത്തര തത്തത്താരാര തത്തര
തരരര രാരാരാ...
കാണുമ്പോള്‍ തോന്നും മിണ്ടാന്‍ ഒരു വാക്കു്
ആരുമാരുമറിയാതൊരു നോക്കു് ..(കാണുമ്പോള്‍ ...)
ഓ...ഉള്‍ക്കളം നോവുമ്പോള്‍ ഉള്‍ക്കിളി പാടുമ്പോള്‍
ഓ..ഓ...ആ ഗാനം സ്വരമായ് മാറും
സ്വരമെല്ലാം നിറമായ് മാറും
നിറമെല്ലാം ചിറകായ് മാറും
ചിറകെല്ലാം ഉയരം തേടും...എന്നും...എന്നും....ഓ...ഓ...
(മലർക്കിളിയിണയുടെ.....)