മഴമുകില്‍ ചിത്രവേല മകയിരം ഞാറ്റുവേല..
മരതകപ്പട്ടുടുക്കാന്‍ ഒരുങ്ങുന്ന വയലേല
മനസ്സില്‍ നീ നിന്‍ മനസ്സാൽ മലര്‍ച്ചെടിപാകി
മറക്കുവതെങ്ങനെ ഞാന്‍.. ആ പുലരി
മറക്കുവതെങ്ങനെ ഞാന്‍..
മണിപോലെ മഞ്ഞുരുകി
മണിച്ചുണ്ടില്‍ തേനുരുകി..
മിഴികളാം നക്ഷത്രങ്ങള്‍
പരസ്പരം പ്രതിജ്ഞചൊല്ലി
പിരിയുകയില്ലിനി നാം..ഒരുനാളും
പിരിയുകയില്ലിനി നാം..
യുഗങ്ങളും നൊടികളാകും
അരികിൽ നിന്‍ നിഴലിരുന്നാല്‍..
മനസ്സിലെ മലര്‍ച്ചെടികള്‍
മധുമാസമഹോത്സവങ്ങള്‍
ഒരുമിക്കും ഇരുമേനികള്‍ ഇനിനമ്മള്‍
ഉണരുന്ന നവധാരകള്‍...