മകരം വന്നതറിഞ്ഞീലേ
മാമ്പൂവേ പൂവേ
മാരൻ വന്നതറിഞ്ഞീലേ
മനസ്സിലെ പൂവേ പൂവേ
(മകരം..)
കുളിച്ചൊരുങ്ങി കളഭം പൂശിയ
കുളിർത്ത കാറ്റേ നീയെൻ
നാടൻ പാട്ടിനു താളമിടാമോ
നനുത്ത കാറ്റേ ഓടിത്തളർന്ന കാറ്റേ
(മകരം..)
മെയ്യാസകലം പുളകം ചൂടിയ
വസന്തമാസം പുതിയൊരു
വാകച്ചാർത്തിനു മാല പണിയും
സുഗന്ധമാസം ചുണ്ടിൽ സുമന്ദഹാസം
(മകരം..)
magaraṁ vannadaṟiññīle
māmbūve pūve
māran vannadaṟiññīle
manassilĕ pūve pūve
(magaraṁ..)
kuḽiccŏruṅṅi kaḽabhaṁ pūśiya
kuḽirtta kāṭre nīyĕn
nāḍan pāṭṭinu tāḽamiḍāmo
nanutta kāṭre oḍittaḽarnna kāṭre
(magaraṁ..)
mĕyyāsagalaṁ puḽagaṁ sūḍiya
vasandamāsaṁ pudiyŏru
vāgaccārttinu māla paṇiyuṁ
sugandhamāsaṁ suṇḍil sumandahāsaṁ
(magaraṁ..)