സ്ത്രീയൊരു ലഹരി സൗരഭ്യ ലഹരി
ഇന്നും പുരുഷനു ഹരമായ് ഹര്‍ഷമായ്
മോഹമായ് ദാഹമായ് നില്പ്പൂ
(സ്ത്രീയൊരു ലഹരി )
സ്ത്രീയൊരു ലഹരി
ഏദനില്‍ നിന്നു തുടങ്ങിയതാണീ
മാദക രൂപത്തിന് മാസ്മരങ്ങള്
(ഏദനില്‍ നിന്നു)
ഋതുക്കള്‍ നിന്നെ പൂവിട്ടു കൊഴിയുന്നു
യുഗപൗരുഷങ്ങള് കുമ്പിടുന്നു
നിന്മുന്നില് കുമ്പിട്ടു നില്ക്കുന്നു
സ്ത്രീയൊരു ലഹരി
മദനന്റെ തോളിലെ പുഷ്പതൂണീരത്തില്
കദളിമലരായ് ശരമായ് നീ
മനസ്സിന് കൃഷ്ണക്രാന്തിവനങ്ങളില്
കരിനീല സര്പ്പമായിഴയുന്നു
കാമത്തില്‍ ജ്വാലകളായ് മാറുന്നു
(സ്ത്രീയൊരു ലഹരി )
സ്ത്രീയൊരു ലഹരി