Madhyavenal raatri

മധ്യവേനൽ രാത്രി
Year
Language

മദ്ധ്യവേനൽ രാത്രിയിൽ ഒരു
നൃത്തവാദ്യം കേട്ടു ഞാൻ
അർദ്ധനിദ്ര ചാർത്തി നിന്ന
സ്വപ്നമെന്നു കരുതി ഞാൻ
(മദ്ധ്യവേനൽ..)

ഏപ്രിൽ ലില്ലി മണം ചൊരിയും
എൻ വരാന്തയിൽ
നിഴലിൽ സ്വർണ്ണ ശില്പം പോലെ
നീയനങ്ങവേ
എന്റെ താളം നിന്റെ കാലിൽ
പൂത്തു വിടരവേ
എന്തൊരൽഭുതം സ്വപ്നം സത്യമാകയായ്
(മദ്ധ്യവേനൽ..)

മദനരാഗ ചിത്രമണിയും മലർ വിരിക്കു മേൽ
നിശ കനിഞ്ഞ ചഷകമായ് നീ തുളുമ്പവേ
എന്റെ മുത്തം നിന്റെ ചുണ്ടിൽ ഗാനമാകവേ
എന്തൊരൽഭുതം ഭൂമി സ്വർഗ്ഗമാകയായ്
(മദ്ധ്യവേനൽ..)

maddhyavenal rātriyil ŏru
nṛttavādyaṁ keṭṭu ñān
arddhanidra sārtti ninna
svapnamĕnnu karudi ñān
(maddhyavenal..)

epril lilli maṇaṁ sŏriyuṁ
ĕn varāndayil
niḻalil svarṇṇa śilbaṁ polĕ
nīyanaṅṅave
ĕnṟĕ tāḽaṁ ninṟĕ kālil
pūttu viḍarave
ĕndŏralbhudaṁ svapnaṁ satyamāgayāy
(maddhyavenal..)

madanarāga sitramaṇiyuṁ malar virikku mel
niśa kaniñña saṣagamāy nī tuḽumbave
ĕnṟĕ muttaṁ ninṟĕ suṇḍil gānamāgave
ĕndŏralbhudaṁ bhūmi svarggamāgayāy
(maddhyavenal..)