Madhuvanannal

മധുവനങ്ങൾ
Work
Year
Language

മധുവനങ്ങള്‍ പൂവണിഞ്ഞു
മധുപനായ് നീ മൂളിവന്നു
വെണ്മയൂരമായ് നൃത്തമാടുവാന്‍
നിറനിലാവണിഞ്ഞൊരീ നിശയിലരികില്‍ നീ വരൂ

(മധുവനങ്ങള്‍)

കാറ്റിലീ ചമ്പകം പൂത്തുലഞ്ഞ നറുമണം
പാട്ടിലീ ആര്‍ദ്രമാം ആത്മരാഗപരിമളം
പാതിരാപ്പൂവിന്‍ നെടുവീര്‍പ്പി‍ന്‍ സൗരഭം
പാറുമീ കാറ്റിലെന്നാത്മാവിന്‍ മര്‍മ്മരം നീയറിഞ്ഞുവോ

(മധുവനങ്ങള്‍)

ഏതൊരാല്‍ച്ചോട്ടിലോ ദേവദാരുതണലിലോ
ഈ വെറും സ്വപ്നമാം പൂവുണര്‍ന്ന വനിയിലോ
ഗായകാ നീ അനുരാഗലോലയാം
കന്യയെ തേടുന്ന ഗന്ധര്‍വ്വനായ് വന്നു വേണുവൂതുന്നു

(മധുവനങ്ങള്‍)

madhuvanaṅṅaḽ pūvaṇiññu
madhubanāy nī mūḽivannu
vĕṇmayūramāy nṛttamāḍuvān
niṟanilāvaṇiññŏrī niśayilarigil nī varū

(madhuvanaṅṅaḽ)

kāṭrilī sambagaṁ pūttulañña naṟumaṇaṁ
pāṭṭilī ārdramāṁ ātmarāgabarimaḽaṁ
pādirāppūvin nĕḍuvīrppin saurabhaṁ
pāṟumī kāṭrilĕnnātmāvin marmmaraṁ nīyaṟiññuvo

(madhuvanaṅṅaḽ)

edŏrālscoṭṭilo devadārudaṇalilo
ī vĕṟuṁ svapnamāṁ pūvuṇarnna vaniyilo
gāyagā nī anurāgalolayāṁ
kanyayĕ teḍunna gandharvvanāy vannu veṇuvūdunnu

(madhuvanaṅṅaḽ)