കാശായ കാശെല്ലാം പൊന്‍കാശ്
കാശ് തരുന്നത് ജഗദീശന്
കാശിന്റെ മീതെ പരുന്തും പറക്കില്ല
കാശാശയില്ലാത്ത മാളോരില്ല
ഉം എല്ലാ പിശുക്കന്മാരും പറയണതാ
ഇങ്ങളും പറയണത്, ഏത്?
പെറ്റുവീണ കുരുന്നിന്റെ കയ്യില്‍
പടച്ചോന് കൊടുത്തയച്ചോ കായ്?
പൂതിയല്ലേ നായരേ കായുണ്ടാക്കാന്‍
നായരേ...ഓ...
പൂതിയല്ലേ നായരേ കായുണ്ടാക്കാന്‍
ഭൂമീന്ന് പോകുമ്പൊ കൊണ്ടുപോവോ?
ഏയ് നായരേ നില്ല്
നിങ്ങള്‍ ഭൂമീന്ന് പോകുമ്പോ കൊണ്ടുപോവോ?
ഭൂമീന്ന് പോകുമ്പൊ കൊണ്ടുപോവൂല്ല
പക്ഷെ ഭൂമിയില്‍ ജീവിക്കാന്‍ കാശു വേണ്ടേ?
മൂന്നു നേരം ഉണ്ണാന്‍ പാത്തുമ്മാ...ഒ...
കാശു വേണ്ടേ? വേണം
മുണ്ടുടുക്കാന്‍ പാത്തുമ്മാ...ഒ...
കാശു വേണ്ടേ? വേണം
മൂന്നു നേരം ഉണ്ണാന്‍ പാത്തുമ്മാ കാശു വേണ്ടേ?
മുണ്ടുടുക്കാന്‍ പാത്തുമ്മാ കാശു വേണ്ടേ?
മൂന്നാള് കൂടുമ്പോള്‍ ചേര്‍ന്നു നില്ക്കാന്
മുണ്ടിന്റെ കോന്തലയില്‍ കാശു വേണ്ടേ?
പാത്തുമ്മാ...കാശു വേണ്ടേ?
മുണ്ടിനും ചോറിനും കായു ബേണം
പകുക്കാന്‍ കൊടുക്കാന്‍ പുത്തി ബേണം
നാട്ടിലുള്ള കായെല്ലാം കൂട്ടി ബെച്ചാല്
നാട്ടാരു ബലയൂല്ലേ രാമന് നായരേ...
ഹള്ളോ നാട്ടാരു ബലയൂല്ലേ രാമന് നായരേ...
നാട്ടിലുള്ളവര്‍ വലഞ്ഞാല്‍ എനിക്കെന്തു തേങ്ങയാ?
കയ്യിലുള്ള കാശെല്ലാം വീതിക്കാനോ?
ഹും കാലണ ഞാനാര്‍ക്കും കൊടുക്കില്ല പാത്തുമ്മാ...
ങെഹേ...
ഉം വേണ്ടാ
കാശായ കാശെല്ലാം കൂട്ടി വെച്ചാല്‍
ആ കാശെല്ലാം നായരേ കള്ളക്കാശ്
ആ കാശിന്റെ മീതെ പറക്കും പരുന്തുണ്ട്
എന്ത്ണ്ട്?
പറപറക്കും പരുന്തുണ്ട്
കാശിന്റെ മീതെ പറക്കും പരുന്തുണ്ട്
മീശ നുള്ളും നായരേ സൂക്ഷിച്ചൊളീ...ഏത്?