Madhuram madhuram irattimadhuram

മധുരം മധുരം ഇരട്ടിമധുരം
Year
Language

മധുരം മധുരം ഇരട്ടിമധുരം
ഈ ജീവിതം ഇരട്ടിമധുരം
നിന്റെ ദുഃഖമാം കയ്പും
എന്റെ ദുഃഖമാം കയ്പും
ഒന്നു ചേരുമ്പോൾ എന്തൊരൽഭുതം
മധുരം മധുരം
(മധുരം....)

കൊച്ചു കൊച്ചു സ്വപ്നങ്ങൾ തൻ
തേരുകളിൽ പോകാം
അച്ചുതണ്ടു വീണു പോയാ
ലൊരുമിച്ചു നടക്കാം
തഴുകപ്പെടുമ്പോൾ ദുഃഖവും സുഖമേ
അടുത്തറിയുമ്പോൾ ശത്രുവും സുഹൃത്തേ
(മധുരം...)

മീനമാസ വേനലിലും
മഴ ചാറുമല്ലോ
മരുവിലും ഇളം പച്ച
തലയാട്ടുമല്ലോ
നിന്റെ കണ്ണീർ ഞാൻ തുടയ്ക്കാം
എന്റെ കണ്ണീർ നീ തുടയ്ക്കൂ
ഇടയ്ക്കിടെ പുഞ്ചിരിയെ താലോലിക്കൂ
(മധുരം...)

madhuraṁ madhuraṁ iraṭṭimadhuraṁ
ī jīvidaṁ iraṭṭimadhuraṁ
ninṟĕ duḥkhamāṁ kaybuṁ
ĕnṟĕ duḥkhamāṁ kaybuṁ
ŏnnu serumboḽ ĕndŏralbhudaṁ
madhuraṁ madhuraṁ
(madhuraṁ....)

kŏccu kŏccu svapnaṅṅaḽ tan
terugaḽil pogāṁ
accudaṇḍu vīṇu poyā
lŏrumiccu naḍakkāṁ
taḻugappĕḍumboḽ duḥkhavuṁ sukhame
aḍuttaṟiyumboḽ śatruvuṁ suhṛtte
(madhuraṁ...)

mīnamāsa venaliluṁ
maḻa sāṟumallo
maruviluṁ iḽaṁ pacca
talayāṭṭumallo
ninṟĕ kaṇṇīr ñān duḍaykkāṁ
ĕnṟĕ kaṇṇīr nī tuḍaykkū
iḍaykkiḍĕ puñjiriyĕ tālolikkū
(madhuraṁ...)