മധുരസ്വര്‍ഗ്ഗ മരാളമോ മദനസ്വപ്നവികാരമോ
മനസ്സിലെ പ്രമദവനത്തില്‍ മയങ്ങുന്നതാരോ
മയങ്ങുന്നതാരോ ആരോ ആരോ
മധുരസ്വര്‍ഗ്ഗ മരാളമോ
മാനോ മയിലോ പ്രതീക്ഷതന്നുടെ മണിപ്പിറാവുകളോ
താരുണ്യത്തിന്‍ ലതികയില്‍ വിരിയും തളിര്‍ക്കിനാവുകളോ
മധുരസ്വര്‍ഗ്ഗ മരാളമോ
വാരി പുണരാന്‍ കൈയ്യുകള്‍ നീട്ടും വനദേവതമാരോ
രസാളതരുവില്‍ കെട്ടിപ്പുണരും രജനീമുല്ലകളോ
മധുരസ്വര്‍ഗ്ഗ മരാളമോ
ചിരിച്ചു ചിരിച്ചു കിക്കിളി കൂട്ടും ചിരകാലമോഹമോ
നര്‍ത്തനവേദിയില്‍ ആടിപ്പാടും നവകൌമാരമൊ (മധുരസ്വര്‍ഗ്ഗ)
madhurasvargga marāḽamo madanasvapnavigāramo
manassilĕ pramadavanattil mayaṅṅunnadāro
mayaṅṅunnadāro āro āro
madhurasvargga marāḽamo
māno mayilo pradīkṣadannuḍĕ maṇippiṟāvugaḽo
tāruṇyattin ladigayil viriyuṁ taḽirkkināvugaḽo
madhurasvargga marāḽamo
vāri puṇarān kaiyyugaḽ nīṭṭuṁ vanadevadamāro
rasāḽadaruvil kĕṭṭippuṇaruṁ rajanīmullagaḽo
madhurasvargga marāḽamo
siriccu siriccu kikkiḽi kūṭṭuṁ siragālamohamo
narttanavediyil āḍippāḍuṁ navagaൌmāramŏ (madhurasvargga)