Madhumoli

മധുമൊഴി
Work
Year
Language

മധുമൊഴിയഴകേ മകരനിലാവേ
ഞാൻ നിന്റെ മോഹവല്ലരി...
താഴേ വരുവാൻ എന്തേ വൈകി
ഞാൻ തേടിയ താരം ഇതല്ലേ....
ഹേയ്...മധുമൊഴിയഴകേ മകരനിലാവേ
താഴേ വരുവാൻ എന്തേ വൈകി
മഞ്ഞോലും രാത്രി വിരിഞ്ഞില്ലേ...
നിന്നോടെന്റെ ഇഷ്ടം കൂടി
മധുരാവിനു ചന്തം കൂടി
നാമൊന്നായ് ചേരും ഈ വേള...

ഹേയ് തകധിമി തോം തക ധീം തക താരാന
തകധിമി തോം തക ധീം തക താരാന
തകധിമി തോം തക ധീം തക രസലീല
ഹേയ് തകധിമി തോം തക ധീം തക രംഗീല..
(മധുമൊഴിയഴകേ...)

ഉള്ളം തട്ടി...ഞാൻ പെട്ടു..നീ എന്നെ തൊട്ടപ്പോൾ...
നിന്റെ സ്നേഹം ഇന്നാദ്യം...പുതുമഴയായ് പെയ്യുമ്പോൾ
തുള്ളീ മധുര യൗവ്വനം
ഉള്ളിൽ മദന മത്സരം
പൊള്ളും പുളകമാസരം...ഏകും ഞാൻ
അയ്യോ വിരലിനാലേ നീ..മെയ്യിൽ കുളിരുകോരിയോ
മെല്ലെ മുത്തി നീ എത്തി ആലോലം താലോലം

ഹേയ് തകധിമി തോം തക ധീം തക താരാന
തകധിമി തോം തക ധീം തക താരാന
തകധിമി തോം തക ധീം തക രസലീല
ഹേയ് തകധിമി തോം തക ധീം തക രംഗീല..
(മധുമൊഴിയഴകേ...)

എന്തോ ഏതോ ഉന്മാദം ചെറു മാമഴയായീടും
പയ്യെ പയ്യെ കൺകോണിൽ പനിനീരു നിറഞ്ഞീടും
തൊട്ടാൽ വിടരുമീ മനം
തുടരൂ നിന്റെ സാഹസം
എന്നാൽ എന്നും ഉത്സവം...നീ വാ വാ..
ചുണ്ടിൽ കഥകൾ എഴുതണം
പെണ്ണേ നമ്മൾ ഉണരണം
മെല്ലെ മുട്ടി താരാട്ടി സന്ധ്യേ വാ...ചേലാട്ടി...

ഹേയ് തകധിമി തോം തക ധീം തക താരാന
തകധിമി തോം തക ധീം തക താരാന
തകധിമി തോം തക ധീം തക രസലീല
ഹേയ് തകധിമി തോം തക ധീം തക രംഗീല..
(മധുമൊഴിയഴകേ...) (2)

madhumŏḻiyaḻage magaranilāve
ñān ninṟĕ mohavallari...
tāḻe varuvān ĕnde vaigi
ñān deḍiya tāraṁ idalle....
hey...madhumŏḻiyaḻage magaranilāve
tāḻe varuvān ĕnde vaigi
maññoluṁ rātri viriññille...
ninnoḍĕnṟĕ iṣṭaṁ kūḍi
madhurāvinu sandaṁ kūḍi
nāmŏnnāy seruṁ ī veḽa...

hey tagadhimi toṁ taga dhīṁ taga tārāna
tagadhimi toṁ taga dhīṁ taga tārāna
tagadhimi toṁ taga dhīṁ taga rasalīla
hey tagadhimi toṁ taga dhīṁ taga raṁgīla..
(madhumŏḻiyaḻage...)

uḽḽaṁ taṭṭi...ñān pĕṭṭu..nī ĕnnĕ tŏṭṭappoḽ...
ninṟĕ snehaṁ innādyaṁ...pudumaḻayāy pĕyyumboḽ
tuḽḽī madhura yauvvanaṁ
uḽḽil madana matsaraṁ
pŏḽḽuṁ puḽagamāsaraṁ...eguṁ ñān
ayyo viralināle nī..mĕyyil kuḽirugoriyo
mĕllĕ mutti nī ĕtti ālolaṁ tālolaṁ

hey tagadhimi toṁ taga dhīṁ taga tārāna
tagadhimi toṁ taga dhīṁ taga tārāna
tagadhimi toṁ taga dhīṁ taga rasalīla
hey tagadhimi toṁ taga dhīṁ taga raṁgīla..
(madhumŏḻiyaḻage...)

ĕndo edo unmādaṁ sĕṟu māmaḻayāyīḍuṁ
payyĕ payyĕ kaṇgoṇil paninīru niṟaññīḍuṁ
tŏṭṭāl viḍarumī manaṁ
tuḍarū ninṟĕ sāhasaṁ
ĕnnāl ĕnnuṁ utsavaṁ...nī vā vā..
suṇḍil kathagaḽ ĕḻudaṇaṁ
pĕṇṇe nammaḽ uṇaraṇaṁ
mĕllĕ muṭṭi tārāṭṭi sandhye vā...selāṭṭi...

hey tagadhimi toṁ taga dhīṁ taga tārāna
tagadhimi toṁ taga dhīṁ taga tārāna
tagadhimi toṁ taga dhīṁ taga rasalīla
hey tagadhimi toṁ taga dhīṁ taga raṁgīla..
(madhumŏḻiyaḻage...) (2)