Maayunnu vanasooname

മായുന്നു വനസൂനമെ
Work
Year
Language

മായുന്നൂ വനസൂനമേ നിന്‍ ശലഭം
വിദൂരമാകിയ ശൂന്യതയില്‍
മാഞ്ഞു കാ‍ലജാലത്താലേ
തവസുഖമഖിലം ശൂന്യതയില്‍

തകരുകയായ് ആശതന്‍ താരക
താണുസര്‍വ്വം ഇരുളില്‍ ഹാ...
കേഴുന്നു മാനസവീണയിതാകെ
വിമൂകമാക്കിയ വേദനയില്‍
താണൂ പ്രേമതാരം ദൂരെ
വിധിമതമാകും കൂരിരുളില്‍

മായുകയായി രമണന്‍ ലോകസുമമേ
കേഴുക നീ
ചോരുന്ന കണ്ണീര്‍ ധാരയില്‍ നീ നിന്‍
ഗദ്ഗദഗാനം പാടിടുക
മൂകം ശോകഭാരത്താലേ
മാനസമേ നീ കേണിടുക

māyunnū vanasūname nin śalabhaṁ
vidūramāgiya śūnyadayil
māññu kālajālattāle
tavasukhamakhilaṁ śūnyadayil

tagarugayāy āśadan dāraga
tāṇusarvvaṁ iruḽil hā...
keḻunnu mānasavīṇayidāgĕ
vimūgamākkiya vedanayil
tāṇū premadāraṁ dūrĕ
vidhimadamāguṁ kūriruḽil

māyugayāyi ramaṇan logasumame
keḻuga nī
sorunna kaṇṇīr dhārayil nī nin
gadgadagānaṁ pāḍiḍuga
mūgaṁ śogabhārattāle
mānasame nī keṇiḍuga