Maavu poottu

മാവു പൂത്തു
Year
Language

മാവു പൂത്തു തേന്‍ മാവു പൂത്തു
മാനോടും മലഞ്ചരുവില്‍
മയിലാടും മലഞ്ചരുവില്‍
വാകപൂത്തു.... നെന്മേനി വാകപൂത്തു
(മാവു പൂത്തു തേന്‍ മാവു പൂത്തു..)

ഗാനത്തില്‍ കുളിച്ചു നില്‍ക്കും
ഗ്രാമമാം കന്യകതന്‍ മാറിടമണിയുന്ന
മാണിക്യ പൊന്‍പതക്കം പോലെ..
ആറ്റിന്റെകരയില്‍ ...
ആറ്റിന്റെകരയില്‍ കുടയേന്തി നില്പൂ
ആറ്റുവഞ്ചി പൂത്തൊരാറ്റുവഞ്ചി
മനസ്സു പോലെ എന്റെ മനസ്സു പോലെ
മാനോടും മലഞ്ചരുവില്‍ മയിലാടും മലഞ്ചരുവില്‍
പറന്നുപാടി... പൈങ്കിളി പറന്നു പാടി
(മാവു പൂത്തു തേന്‍ മാവു പൂത്തു..)

പൂജക്കു പൂവൊരുങ്ങും പൊന്മലതന്‍പടവില്‍
പുലരിതളിക്കുന്ന പുണ്യാഹമെന്നതു പോലെ
മലരുകള്‍ തോറും....
മലരുകള്‍ തോറും കുളിരേന്തി നില്പൂ
മഞ്ഞുതുള്ളി തുടിക്കും മഞുതുള്ളി
മനസ്സുപോലെ... എന്റെ മനസ്സുപോലെ
ഉഷസ്സുയര്‍ന്നൂ പൊന്നൊളി പടര്‍ന്നുയര്‍ന്നൂ....
(മാവു പൂത്തു തേന്‍ മാവു പൂത്തു..)

māvu pūttu ten māvu pūttu
mānoḍuṁ malañjaruvil
mayilāḍuṁ malañjaruvil
vāgabūttu.... nĕnmeni vāgabūttu
(māvu pūttu ten māvu pūttu..)

gānattil kuḽiccu nilkkuṁ
grāmamāṁ kanyagadan māṟiḍamaṇiyunna
māṇikya pŏnpadakkaṁ polĕ..
āṭrinṟĕgarayil ...
āṭrinṟĕgarayil kuḍayendi nilbū
āṭruvañji pūttŏrāṭruvañji
manassu polĕ ĕnṟĕ manassu polĕ
mānoḍuṁ malañjaruvil mayilāḍuṁ malañjaruvil
paṟannubāḍi... paiṅgiḽi paṟannu pāḍi
(māvu pūttu ten māvu pūttu..)

pūjakku pūvŏruṅṅuṁ pŏnmaladanpaḍavil
pularidaḽikkunna puṇyāhamĕnnadu polĕ
malarugaḽ toṟuṁ....
malarugaḽ toṟuṁ kuḽirendi nilbū
maññuduḽḽi tuḍikkuṁ mañuduḽḽi
manassubolĕ... ĕnṟĕ manassubolĕ
uṣassuyarnnū pŏnnŏḽi paḍarnnuyarnnū....
(māvu pūttu ten māvu pūttu..)