മാറിടത്താമരപ്പൂമൊട്ടുലച്ചു നീ
മാലിനി തീരത്തു നില്‍ക്കേ
മാന്‍ പോലും പകച്ചു പോയു്
ഞാന്‍ പോലും പകച്ചു പോയു്
മാലിനി തീരത്തു നില്‍ക്കേ
(മാറിടത്താമരപ്പൂ)
മാധവം ഞാന്‍ കണ്ടു കാവിലും കണ്ണിലും
മാന്തളിര്‍ മേനിയാളേ
നിന്റെ മാദകപ്പൂമ്മഴല്‍ നാഭിയില്‍ ചൂടുമോ
മാതളത്തേന്‍ കണമായി - എന്നെ നീ
മാതളത്തേന്‍ കണമായി
(മാറിടത്താമരപ്പൂ)
മാനിറം ഞാന്‍ കണ്ടു മാറിലും മണ്ണിലും
മാങ്കുയില്‍ വാണിയാളേ
നിന്റെ വാസരക്കാര്‍മുകില്‍ വേണിയില്‍ ചൂടുമോ
വാസനത്തേന്മലരായി- എന്നെ നീ
വാസനത്തേന്മലരായി