Maarattoru

മാറത്തൊരു
Work
Year
Language

മാറത്തൊരു കരിവണ്ട് തേനുണ്ട് മയങ്ങുന്ന
മാര്‍കഴിത്തിങ്കള്‍ പൂവേ....
(മാറത്തൊരു......)
നീയുറക്കൊഴിക്കുന്ന വിണ്ണിന്റെ പുറമുറ്റത്തായിരം കണ്ണുനീര്‍പൂക്കള്‍
ഇതാരുടെ കണ്ണുനീര്‍പൂക്കള്‍...ആ...ഇതാരുടെ കണ്ണുനീര്‍പൂക്കള്‍
മാറത്തൊരു കരിവണ്ട് തേനുണ്ട് മയങ്ങുന്ന
മാര്‍കഴിത്തിങ്കള്‍ പൂവേ....

മാനത്തെ ദേവദൂതികളേ നിങ്ങള്‍
താഴത്തേക്കൊന്നു നോക്കൂ
ഇവിടെയീ മണ്ണിലോ കണ്ണുനീര്‍പൂക്കളായ്
വിരിയാത്ത നൊമ്പരങ്ങള്‍
ആ....വിരിയാത്ത നൊമ്പരങ്ങള്‍
പാപികള്‍ വാഴും താഴ്വരയില്‍ ഏതോ
ശാപത്തിന്‍ പാഴ്നിഴലില്‍
ഒരു തുള്ളി കഞ്ഞിക്കായ് കൈക്കുമ്പിള്‍
നീട്ടുന്നു പിടയുന്ന ജീവിതങ്ങള്‍
ആ....പിടയുന്ന ജീവിതങ്ങള്‍...

māṟattŏru karivaṇḍ tenuṇḍ mayaṅṅunna
mārgaḻittiṅgaḽ pūve....
(māṟattŏru......)
nīyuṟakkŏḻikkunna viṇṇinṟĕ puṟamuṭrattāyiraṁ kaṇṇunīrbūkkaḽ
idāruḍĕ kaṇṇunīrbūkkaḽ...ā...idāruḍĕ kaṇṇunīrbūkkaḽ
māṟattŏru karivaṇḍ tenuṇḍ mayaṅṅunna
mārgaḻittiṅgaḽ pūve....

mānattĕ devadūdigaḽe niṅṅaḽ
tāḻattekkŏnnu nokkū
iviḍĕyī maṇṇilo kaṇṇunīrbūkkaḽāy
viriyātta nŏmbaraṅṅaḽ
ā....viriyātta nŏmbaraṅṅaḽ
pābigaḽ vāḻuṁ tāḻvarayil edo
śābattin pāḻniḻalil
ŏru tuḽḽi kaññikkāy kaikkumbiḽ
nīṭṭunnu piḍayunna jīvidaṅṅaḽ
ā....piḍayunna jīvidaṅṅaḽ...