Maara kaagali

മാര കാകളി
Year
Language

മാര കാകളി പാടിവരൂ
മാരിവില്ലൊളി ചൂടിവരൂ
മയൂര നര്‍ത്തനമാടിവരൂ
മലരണിക്കാറ്റേ മണിക്കാറ്റേ
(മാരകാകളി)

ഏതു് ദേവനു് ചൂടാന്‍ വിടര്‍ന്ന
ഏഴിലംപാലപ്പൂക്കള്‍
ഏതു് മാരനു് മുകരാനുണര്‍ന്നു
എന്‍ കിനാവിന്‍ പുഷ്പങ്ങള്‍
പറയൂ കാറ്റേ പൂങ്കാറ്റേ
പനനീര്‍ മണമുള്ള കുളിര്‍കാറ്റേ
(മാരകാകളി)

സുന്ദരസന്ധ്യാരാഗം പോലെ
സിന്ദൂരമേഘം പോലെ
(സുന്ദര)
പ്രിയന്റെ ചുണ്ടില്‍ തെളിയുവതെന്തേ
പൂനിലാവോ പുഞ്ചിരിയോ
പറയൂ കുയിലേ പൂങ്കുയിലേ
പഞ്ചമം പാടും തേന്‍കുയിലേ
(മാരകാകളി)

māra kāgaḽi pāḍivarū
mārivillŏḽi sūḍivarū
mayūra narttanamāḍivarū
malaraṇikkāṭre maṇikkāṭre
(māragāgaḽi)

edu് devanu് sūḍān viḍarnna
eḻilaṁpālappūkkaḽ
edu് māranu് mugarānuṇarnnu
ĕn kināvin puṣpaṅṅaḽ
paṟayū kāṭre pūṅgāṭre
pananīr maṇamuḽḽa kuḽirgāṭre
(māragāgaḽi)

sundarasandhyārāgaṁ polĕ
sindūrameghaṁ polĕ
(sundara)
priyanṟĕ suṇḍil tĕḽiyuvadĕnde
pūnilāvo puñjiriyo
paṟayū kuyile pūṅguyile
pañjamaṁ pāḍuṁ tenkuyile
(māragāgaḽi)