Title (Indic)കേളി വിപിനം [F] WorkMaanthrikam Year1995 LanguageMalayalam Credits Role Artist Music SP Venkitesh Performer KS Chithra Writer ONV Kurup LyricsMalayalamകേളീവിപിനം വിജനം മേലേയിരുളും ഗഗനം മണ്ണിൽ നിശ തൻ നിറകലികകളോ കണ്ണിൽ കനവിൻ കതിർമലരുകളോ വിരിവൂ (കേളീ...) ഏകതാരയെന്ന പോൽ പോവതാരെ കാണുവാൻ പേടിയെന്തു കൺകളിൽ പേടമാനെ ചൊല്ലൂ നീ പൂഞ്ചിറകോലും കാഞ്ചനനാഗം പറന്നു നേരേ വന്നണഞ്ഞുവോ (കേളീവിപിനം..) നീലരാവിൻ നന്ദിനി പോലെ വന്ന നാഗിനി പാടുവാൻ മറന്ന പോൽ ആടിയാടി നില്പൂ നീ കൺകളിൽ നിന്നോ ചെങ്കനൽ പാറീ കളഞ്ഞുവോ നിറന്ന നിൻ മണി (കേളീവിപിനം..) Englishkeḽīvibinaṁ vijanaṁ meleyiruḽuṁ gaganaṁ maṇṇil niśa tan niṟagaligagaḽo kaṇṇil kanavin kadirmalarugaḽo virivū (keḽī...) egadārayĕnna pol povadārĕ kāṇuvān peḍiyĕndu kaṇgaḽil peḍamānĕ sŏllū nī pūñjiṟagoluṁ kāñjananāgaṁ paṟannu nere vannaṇaññuvo (keḽīvibinaṁ..) nīlarāvin nandini polĕ vanna nāgini pāḍuvān maṟanna pol āḍiyāḍi nilbū nī kaṇgaḽil ninno sĕṅganal pāṟī kaḽaññuvo niṟanna nin maṇi (keḽīvibinaṁ..)