Maanasa sauvarnna

മാനസ സൗവര്‍ണ്ണ
Year
Language

മാനസ സൌവര്‍ണ ചക്രവാളത്തിലെ
മായാമയൂഖമാം വ്യാമോഹമേ
മാനസ സൌവര്‍ണ ചക്രവാളത്തിലെ
മായാമയൂഖമാം വ്യാമോഹമേ
നീയെനിക്കവ്യക്ത ചിത്രമാണെങ്കിലും
മായല്ലേ മായല്ലേ കാല്‍ഞൊടിയില്‍

എത്രനാള്‍ എത്രനാള്‍ നിന്നെ പ്രതീക്ഷിച്ചീ
തപ്തസ്മരണതന്‍ താഴ്വരയില്‍
എത്രനാള്‍ എത്രനാള്‍ നിന്നെ പ്രതീക്ഷിച്ചീ
തപ്തസ്മരണതന്‍ താഴ്വരയില്‍
സങ്കല്പധേനുവേ മേച്ചും മുരളിതന്‍
സംഗീതമാധുരി തൂകിക്കൊണ്ടും (മാനസ സൌവര്‍ണ)

പ്രേമത്തിന്‍ പൂമരച്ചോട്ടില്‍ ഇരിപ്പാണീ
കാമുകനായിടും പാട്ടുകാരന്‍
പ്രേമത്തിന്‍ പൂമരച്ചോട്ടില്‍ ഇരിപ്പാണീ
കാമുകനായിടും പാട്ടുകാരന്‍
മായല്ലേ മാമകവ്യോമത്തെ ചുമ്പിക്കും
മായിക വാസന്തനക്ഷത്രമേ (മാനസ സൌവര്‍ണ)

mānasa saൌvarṇa sakravāḽattilĕ
māyāmayūkhamāṁ vyāmohame
mānasa saൌvarṇa sakravāḽattilĕ
māyāmayūkhamāṁ vyāmohame
nīyĕnikkavyakta sitramāṇĕṅgiluṁ
māyalle māyalle kālñŏḍiyil

ĕtranāḽ ĕtranāḽ ninnĕ pradīkṣiccī
taptasmaraṇadan dāḻvarayil
ĕtranāḽ ĕtranāḽ ninnĕ pradīkṣiccī
taptasmaraṇadan dāḻvarayil
saṅgalbadhenuve meccuṁ muraḽidan
saṁgīdamādhuri tūgikkŏṇḍuṁ (mānasa saൌvarṇa)

premattin pūmaraccoṭṭil irippāṇī
kāmuganāyiḍuṁ pāṭṭugāran
premattin pūmaraccoṭṭil irippāṇī
kāmuganāyiḍuṁ pāṭṭugāran
māyalle māmagavyomattĕ sumbikkuṁ
māyiga vāsandanakṣatrame (mānasa saൌvarṇa)