മാമഞ്ജുവാടിയിലെ കൃഷ്ണമൂർത്തീ നിന്റെ
സ്വർണ്ണമുരളി കൊണ്ടേ വാ ഇഷ്ടമൂർത്തീ
(മാമഞ്ജുവാടിയിലെ.....)
സ്വർണ്ണമുരളികയില്ലാതെ ഹേ കോമളാംഗീ (2)
വെണ്ണ കണ്ടു വാങ്ങാനായ് ഞാൻ വന്നു ചാരെ (2)
മട്ടു നോക്കുവാനാർത്തി ഹോ മാരഗന്ധീ
ആ ആ ആ....
മട്ടു നോക്കുവാനാർത്തി ഹോ മാരഗന്ധീ
യശോദമ്മ കണ്ടിടാതെ കൃഷ്ണമൂർത്തീ
വെണ്ണപാന കട്ടിടുന്നോ കൃഷ്ണമൂർത്തീ
(യശോദമ്മ.....)
(മാമഞ്ജുവാടിയിലെ....)
എനിയ്ക്കു വേണ്ടതെൻ അടുത്തുകണ്ടു ഞാൻ ചന്ദ്രവദനേ (2)
ദാഹം കൊണ്ടു വന്നല്ലോ എൻ കുന്ദരദനേ (2)
സരസമായ വിലനൽകാം ഞാൻ വന്തയാലേ
ആ ആ ആ.....
സരസമായ വിലനൽകാം ഞാൻ വന്തയാലേ
കള്ളം കാട്ടും പിള്ളയാണേ കൃഷമൂർത്തീ പോയ്
പായയൊന്നു കൊണ്ടു വന്നോ ഇഷ്ടമൂർത്തീ
(കള്ളം കാട്ടും...)
(മാമഞ്ജുവാടിയിലെ....)