Maamala vaalum

മാമല വാഴും
Work
Year
Language

ഓഹോഹോ ഹൊയ്യാ...ആ..

മാമലവാഴും പൂതങ്ങളേ
തീമലയാളും തൈവങ്ങളേ
തേനും പാലും ചോരയും ഞങ്ങള്‍ തന്നീടാം
മാടങ്ങള്‍ കാക്കും തേവര്‍കളേ
മാരിപെയ്യിക്കും തേവിമാരേ
പൂവും നീരും കുരുതിയും ഞങ്ങള്‍ തന്നീടാം
മാലിലക്കാളീ മാമലക്കാളീ
മണ്ണില്‍ വന്നേ വന്നേ വാ
മാലചാര്‍ത്താം മഞ്ഞള്‍ ചാര്‍ത്താം
ജുംബോ ജുംബോ ജുംബോ ജുംബോ

തേനിമലത്തേവനിന്ന് ഏഴിമലത്തേവനിന്ന്
ചോര്‍ന്നൊഴുകും ചോരമധു നീരാട്ട്
കുംഭമേഴുമാടിടും കുടയേഴും ചൂടിടും
നാഗമഠക്കാവിലിന്ന് തീയാട്ട്
മാരിയമ്മേ... കാളിയമ്മേ
മിഴിയാട്ടം മുടിയാട്ടം തെയ്യാരേ
മണിയാട്ടം മലരാട്ടം തെയ്യാരേ

ഓഹോഹോഹോ...
മാരിതൂകും തേവിക്കുന്ന് മാരിയമ്മന്‍ തേവിക്കിന്ന്
ആളിക്കത്തും തീയുകൊണ്ടൊരാറാട്ട്
അസ്ഥിമാലചാര്‍ത്തിടും അഗ്നിത്താലമേന്തിടും
തമ്പുരാട്ടിക്കിന്നു രാത്രി താലപ്പൊലി
മാരിയമ്മേ മാരിയമ്മേ
വളയാട്ടം തളയാട്ടം തെയ്യാരേ
കുടലാട്ടം കനലാട്ടം തെയ്യാരേ

ohoho hŏyyā...ā..

māmalavāḻuṁ pūdaṅṅaḽe
tīmalayāḽuṁ taivaṅṅaḽe
tenuṁ pāluṁ sorayuṁ ñaṅṅaḽ tannīḍāṁ
māḍaṅṅaḽ kākkuṁ tevargaḽe
māribĕyyikkuṁ tevimāre
pūvuṁ nīruṁ kurudiyuṁ ñaṅṅaḽ tannīḍāṁ
mālilakkāḽī māmalakkāḽī
maṇṇil vanne vanne vā
mālasārttāṁ maññaḽ sārttāṁ
juṁbo juṁbo juṁbo juṁbo

tenimalattevaninn eḻimalattevaninn
sornnŏḻuguṁ soramadhu nīrāṭṭ
kuṁbhameḻumāḍiḍuṁ kuḍayeḻuṁ sūḍiḍuṁ
nāgamaṭhakkāvilinn dīyāṭṭ
māriyamme... kāḽiyamme
miḻiyāṭṭaṁ muḍiyāṭṭaṁ tĕyyāre
maṇiyāṭṭaṁ malarāṭṭaṁ tĕyyāre

ohohoho...
māridūguṁ tevikkunn māriyamman devikkinn
āḽikkattuṁ tīyugŏṇḍŏrāṟāṭṭ
asthimālasārttiḍuṁ agnittālamendiḍuṁ
tamburāṭṭikkinnu rātri tālappŏli
māriyamme māriyamme
vaḽayāṭṭaṁ taḽayāṭṭaṁ tĕyyāre
kuḍalāṭṭaṁ kanalāṭṭaṁ tĕyyāre