Maalore maalore

മാളോരേ മാളോരേ
Work
Year
Language

മാളോരേ....മാളോരേ....
കൂടിനില്‍ക്കും മാളോരു കണ്ടോ, കുങ്കുമച്ചെപ്പ്...
കുട്ട‌ന്റച്ഛന്‍ കൊച്ചീന്നു കൊണ്ടന്ന, കുങ്കുമച്ചെപ്പ്....
മാളോരേ....മാളോരേ...

കിലുകിലെ വിറയ്ക്കുന്ന കിഴവനരയാലേ, കിഴക്കെങ്ങാന്‍ കണ്ടോ...
വളവില്‍ക്കാന്‍ നടക്കണ വായാടിപ്പുഴയേ, വടക്കെങ്ങാന്‍ കണ്ടോ...
കുങ്കുമില്ലാഞ്ഞ് കുളിയില്ല ജപമില്ല സുന്ദരിപ്പെണ്ണിനിന്നുറക്കമില്ല...

ആശാനേ...ആ ചെപ്പൊന്നു നോക്കിയേ...ങേ...

മാളോരേ....മാളോരേ....
കൂടിനില്‍ക്കും മാളോരു കണ്ടോ കുങ്കുമച്ചെപ്പ്...
കുട്ടന്റച്ഛന്‍ കൊച്ചീന്നു കൊണ്ടന്ന കുങ്കുമച്ചെപ്പ്...
മാളോരേ....മാളോരേ...

തെന്നാനം പാടാതെ തേങ്ങിനടക്കുന്ന തെക്കന്‍‌കാറ്റേ, കണ്ടോ....
പടിഞ്ഞാറേപ്പുരയിലെ പത്തായപ്പുരയിലെ പൊടിമീശക്കാരാ, കണ്ടോ...
കുമ്പിളുപോലുള്ള കുങ്കുമച്ചെപ്പാണ്.....ചെമ്പനീര്‍പ്പൂവിന്റെ നിറമാണ്....

എന്റെ പൊന്നാശാനേ... പോയൊന്നു നോക്കിയേ...ഉം....

മാളോരേ....മാളോരേ...

māḽore....māḽore....
kūḍinilkkuṁ māḽoru kaṇḍo, kuṅgumaccĕpp...
kuṭṭa‌nṟacchan kŏccīnnu kŏṇḍanna, kuṅgumaccĕpp....
māḽore....māḽore...

kilugilĕ viṟaykkunna kiḻavanarayāle, kiḻakkĕṅṅān kaṇḍo...
vaḽavilkkān naḍakkaṇa vāyāḍippuḻaye, vaḍakkĕṅṅān kaṇḍo...
kuṅgumillāññ kuḽiyilla jabamilla sundarippĕṇṇininnuṟakkamilla...

āśāne...ā sĕppŏnnu nokkiye...ṅe...

māḽore....māḽore....
kūḍinilkkuṁ māḽoru kaṇḍo kuṅgumaccĕpp...
kuṭṭanṟacchan kŏccīnnu kŏṇḍanna kuṅgumaccĕpp...
māḽore....māḽore...

tĕnnānaṁ pāḍādĕ teṅṅinaḍakkunna tĕkkan‌kāṭre, kaṇḍo....
paḍiññāṟeppurayilĕ pattāyappurayilĕ pŏḍimīśakkārā, kaṇḍo...
kumbiḽuboluḽḽa kuṅgumaccĕppāṇ.....sĕmbanīrppūvinṟĕ niṟamāṇ....

ĕnṟĕ pŏnnāśāne... poyŏnnu nokkiye...uṁ....

māḽore....māḽore...