Maalaveppaan vanniha

മാലവെപ്പാന്‍ വന്നിഹ
Year
Language

മാല വെപ്പാന്‍ വന്നിഹയെന്റെ മാരഴകരെ ഭര്‍ത്താവേ
എന്തെല്ലാം മാലയോഗങ്ങള്‍ കൊണ്ടു വന്നെടോ
കന്നിപ്പെണ്ണേ നിന്നെ ഞാനേ മാല വെക്കാന്‍ പോരുമ്പോള്‍
ഏഴു രണ്ട് പതിനാലു മാല ഞാന്‍ കൊണ്ടന്നീട്ടുണ്ട്
നിങ്ങള്‍ കൊണ്ടുവന്ന മാലകള്‍ പതിനാലും
എടുക്കണമെന്റെ ഭര്‍ത്താവേ...
തരീട്ട കിണ്ടി തണ്ണിനീറ്റില്‍ മുക്കി നന കഴിച്ചാലും
ചെന്താമര പാല്‍ക്കടല്‍ മുങ്ങി കുളി കഴിഞ്ഞു പൊന്‍‌മാല
കല്യാണപ്പന്തല്‍ നോക്കി പറന്നുവന്നു

ഏകമാല ദേവിയുടെ വളര്‍കഴുത്തില്‍ വീഴുമ്പോള്‍
യോഗമാല ഭര്‍ത്താവിന്റെ കഴുത്തിലും വീണു
ചെത്തിമാല ദേവിയുടെ തൃക്കഴുത്തില്‍ വീഴുമ്പോള്‍
തൃത്താവുമാല ഭര്‍ത്താവിന്റെ കഴുത്തിലും വീണു
അഞ്ജനമാല ദേവിയുടെ തൃക്കഴുത്തില്‍ വീഴുമ്പോള്‍
ചന്ദനമാല ഭര്‍ത്താവിന്റെ കഴുത്തിലും വീണു
മാലേയം പൂണ്ടു മനം തെളിഞ്ഞു ദേവീഭര്‍ത്താവ്
കല്യാണനിറപ്പന്തലില്‍ നിലപാര്‍ക്കുന്നു....

māla vĕppān vannihayĕnṟĕ māraḻagarĕ bharttāve
ĕndĕllāṁ mālayogaṅṅaḽ kŏṇḍu vannĕḍo
kannippĕṇṇe ninnĕ ñāne māla vĕkkān porumboḽ
eḻu raṇḍ padinālu māla ñān kŏṇḍannīṭṭuṇḍ
niṅṅaḽ kŏṇḍuvanna mālagaḽ padināluṁ
ĕḍukkaṇamĕnṟĕ bharttāve...
tarīṭṭa kiṇḍi taṇṇinīṭril mukki nana kaḻiccāluṁ
sĕndāmara pālkkaḍal muṅṅi kuḽi kaḻiññu pŏn‌māla
kalyāṇappandal nokki paṟannuvannu

egamāla deviyuḍĕ vaḽargaḻuttil vīḻumboḽ
yogamāla bharttāvinṟĕ kaḻuttiluṁ vīṇu
sĕttimāla deviyuḍĕ tṛkkaḻuttil vīḻumboḽ
tṛttāvumāla bharttāvinṟĕ kaḻuttiluṁ vīṇu
añjanamāla deviyuḍĕ tṛkkaḻuttil vīḻumboḽ
sandanamāla bharttāvinṟĕ kaḻuttiluṁ vīṇu
māleyaṁ pūṇḍu manaṁ tĕḽiññu devībharttāv
kalyāṇaniṟappandalil nilabārkkunnu....