മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ....
മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ
നിൻ കണ്ണിൽ... നിന്‍ മയിൽപ്പീലിക്കണ്ണിൽ...
നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ
ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ
മോഹനരാഗം നാദസ്വരം പാടി
മോഹം പോലെ പൂന്തെന്നൽ വന്നാടി
ഇലകളിലും.... തകിലുമേളം...
ഇലകളിലും.... തകിലുമേളം...
ഉലയും മേനിയിലും നിൻ നടനമേനിയിലും
നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ
ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ
പൂമനസ്സിൻ പൊൻവാതിൽ തേടി
ഒരു ഗാനമായ് ഞാൻ അവിടെ കൂടി
കൊതി വിടർന്നു.... രതിയുണർന്നു....
മധുര ചുണ്ടിണയിൽ നിൻ മദനമഞ്ജുഷയിൽ
നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ
ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ
നിൻ കണ്ണിൽ... നിന്‍ മയിൽപ്പീലിക്കണ്ണിൽ...
നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ
ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ...
mālakkāvaḍi pīlikkāvaḍi nirannāḍunnallo....
mālakkāvaḍi pīlikkāvaḍi nirannāḍunnallo
nin kaṇṇil... nin mayilppīlikkaṇṇil...
niṟaduḽumbi kanavugaḽtan kanagamŏndagaḽil
ā mālakkāvaḍi pīlikkāvaḍi nirannāḍunnallo
mohanarāgaṁ nādasvaraṁ pāḍi
mohaṁ polĕ pūndĕnnal vannāḍi
ilagaḽiluṁ.... tagilumeḽaṁ...
ilagaḽiluṁ.... tagilumeḽaṁ...
ulayuṁ meniyiluṁ nin naḍanameniyiluṁ
niṟaduḽumbi kanavugaḽtan kanagamŏndagaḽil
ā mālakkāvaḍi pīlikkāvaḍi nirannāḍunnallo
pūmanassin pŏnvādil teḍi
ŏru gānamāy ñān aviḍĕ kūḍi
kŏdi viḍarnnu.... radiyuṇarnnu....
madhura suṇḍiṇayil nin madanamañjuṣayil
niṟaduḽumbi kanavugaḽtan kanagamŏndagaḽil
ā mālakkāvaḍi pīlikkāvaḍi nirannāḍunnallo
nin kaṇṇil... nin mayilppīlikkaṇṇil...
niṟaduḽumbi kanavugaḽtan kanagamŏndagaḽil
ā mālakkāvaḍi pīlikkāvaḍi nirannāḍunnallo...