Maadhava raadhaa maadhava

മാധവ രാധാ മാധവ
Work
Year
Language

മാധവാ! രാധാമാധവാ!
അഭയം അഭയം അഭയം അഭയം
മുരനരകാധിവിനാശനാ! അഭയം
മുരളീരവ സുരസുന്ദരനഭയം
അഭയം അഭയം അഭയം അഭയം

കംസവിദൂഷണനായൊരു ശൗരേ
കാളിയമര്‍ദ്ദനനായതു നീയേ
കാമിതവരദാനന്ദവിലോലാ
കരുണാമയ മൃദുഹാസവിലാസ!
അഭയം അഭയം അഭയം അഭയം
മാധവാ! രാധാമാധവാ!

മലയാല്‍ മാരി തടുത്തതു സത്യം
മലയജമാല ധരിപ്പതു നിത്യം
മണിമയകാന്തി കലര്‍ന്നൊരു രൂപം
മുനിവര ശാന്തി പകര്‍ന്നൊരു ഭാവം
അഭയം അഭയം അഭയം അഭയം
മാധവാ! രാധാമാധവാ!

mādhavā! rādhāmādhavā!
abhayaṁ abhayaṁ abhayaṁ abhayaṁ
muranaragādhivināśanā! abhayaṁ
muraḽīrava surasundaranabhayaṁ
abhayaṁ abhayaṁ abhayaṁ abhayaṁ

kaṁsavidūṣaṇanāyŏru śaure
kāḽiyamarddananāyadu nīye
kāmidavaradānandavilolā
karuṇāmaya mṛduhāsavilāsa!
abhayaṁ abhayaṁ abhayaṁ abhayaṁ
mādhavā! rādhāmādhavā!

malayāl māri taḍuttadu satyaṁ
malayajamāla dharippadu nityaṁ
maṇimayagāndi kalarnnŏru rūbaṁ
munivara śāndi pagarnnŏru bhāvaṁ
abhayaṁ abhayaṁ abhayaṁ abhayaṁ
mādhavā! rādhāmādhavā!