Maadapraave vaa oru koodu koottaan vaa

മാടപ്രാവേ വാ ഒരു കൂടു കൂട്ടാൻ വാ
Year
Language

മാടപ്രാവേ വാ ...ഒരു കൂടുകൂട്ടാന്‍ വാ
ഈ വസന്ത കാലം കൈ നീട്ടി കൈ നീട്ടി
വരവേല്‍ക്കയായ് നീ വാ?
മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ
ഈ വസന്ത കാലം കൈനീട്ടി കൈനീട്ടി
വരവേല്‍ക്കയായ് നീ വാ
മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ

മാരിയില്‍ വേനലില്‍ കൂടെ വരാമോ ..
മാറില്‍ ഇളംചൂടേറ്റു രാവുറങ്ങാമോ ഈ മുളംകൂട്ടില്‍
മാരിയില്‍ വേനലില്‍ കൂടെ വരാമോ..
മാറില്‍ ഇളംചൂടേറ്റു രാവുറങ്ങാമോ ഈ മുളംകൂട്ടില്‍
മരിക്കും വരെ കൂട്ടിരിക്കാമോ ..
മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ
ഈ സുഗന്ധയാമം ഈ മണ്ണും ഈ വിണ്ണും
വരവേല്‍കയാണല്ലോ
മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ

ഈ വയല്‍പൂക്കള്‍പോല്‍ നാം കൊഴിഞ്ഞാലും
ഈ വഴിയിലാകെ നീ കൂടെ വരാമോ പാടിവരാമോ
ഈ വയല്‍പൂക്കള്‍പോല്‍ നാം കൊഴിഞ്ഞാലും
ഈ വഴിയിലാകെ നീ കൂടെ വരാമോ പാടിവരാമോ
മരിക്കുംവരെ എന്‍ ഇണപ്രാവെ
മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ
ഈ വസന്തകാലം കൈനീട്ടി കൈനീട്ടി
വരവേല്‍ക്കയായ് നീ വാ
മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ

māḍaprāve vā ...ŏru kūḍugūṭṭān vā
ī vasanda kālaṁ kai nīṭṭi kai nīṭṭi
varavelkkayāy nī vā?
māḍaprāve vā...ŏru kūḍugūṭṭān vā
ī vasanda kālaṁ kainīṭṭi kainīṭṭi
varavelkkayāy nī vā
māḍaprāve vā...ŏru kūḍugūṭṭān vā

māriyil venalil kūḍĕ varāmo ..
māṟil iḽaṁcūḍeṭru rāvuṟaṅṅāmo ī muḽaṁkūṭṭil
māriyil venalil kūḍĕ varāmo..
māṟil iḽaṁcūḍeṭru rāvuṟaṅṅāmo ī muḽaṁkūṭṭil
marikkuṁ varĕ kūṭṭirikkāmo ..
māḍaprāve vā...ŏru kūḍugūṭṭān vā
ī sugandhayāmaṁ ī maṇṇuṁ ī viṇṇuṁ
varavelgayāṇallo
māḍaprāve vā...ŏru kūḍugūṭṭān vā

ī vayalbūkkaḽpol nāṁ kŏḻiññāluṁ
ī vaḻiyilāgĕ nī kūḍĕ varāmo pāḍivarāmo
ī vayalbūkkaḽpol nāṁ kŏḻiññāluṁ
ī vaḻiyilāgĕ nī kūḍĕ varāmo pāḍivarāmo
marikkuṁvarĕ ĕn iṇaprāvĕ
māḍaprāve vā...ŏru kūḍugūṭṭān vā
ī vasandagālaṁ kainīṭṭi kainīṭṭi
varavelkkayāy nī vā
māḍaprāve vā...ŏru kūḍugūṭṭān vā