രാത്രി ശിശിര രാത്രി
രക്തനക്ഷത്ര മിഴികളിലെന്തേ
തപ്തബാഷ്പ ബിന്ദുക്കളോ?
നീയും കരയുകയോ കരയുകയോ?
സങ്കല്പസൌഭാഗ്യ ചിന്തകളില്‍
സര്‍വ്വം സത്യമായ് കണ്ടവള്‍ ഞാന്‍
വിധിയുടെ ചതുരംഗക്കള്ളികളില്‍(2)
വെറുമൊരു കരുവായ് തീര്‍ന്നു ഞാന്‍
കരുവായ് തീര്‍ന്നു ഞാന്‍
രാത്രി ശിശിര രാത്രി....
സര്പ്പങ്ങളുറങ്ങുന്ന താഴ്വരയില്
സ്വര്‍ഗ്ഗങ്ങള്‍ തേടി വന്നവള്‍ ഞാന്‍
വിഷമുനയേറ്റൊരു ഹൃദയവുമായ്(2)
വിഷാദവതിയായ് നില്പ്പൂ ഞാന്‍
രാത്രി ശിശിര രാത്രി....