ലൌ മീ ലൈക് ഐ ലൌ യു
വിണ്ണിൽ മേഘമിഥുനം തമ്മിലൊന്നായ് ചേർന്ന നേരം
നെഞ്ചിൽ കഞ്ജബാണൻ മഞ്ജുമഞ്ചം തീർത്ത നേരം
(വിണ്ണിൽ......)
നിന്നിൽ രാഗഭാവം എന്നിൽ രാഗഭാവം
ആ ആ ആ ആ ആ ആഹാ - 2
എന്തിനിങ്ങനെയൊരു നാണം ?
എന്തിനിങ്ങനെയൊരു തിടുക്കം?
വാ അടുത്ത് നില്ക്കൂ
ങ്ഹും വേണ്ട ഇപ്പോൾ വേണ്ട
കണ്ണിൽ ഒളികണ്ണാൽ നീ പെയ്യും കള്ളനാണം
ആഹ ഹാഹാ ഉംഹുംഹും ഉംഹുംഹും
സ്വപ്നം കാണും പ്രായം നീ നൽകും പൂമരന്ദം
ഉള്ളിൽ തൂമ തീർക്കും എന്നിൽ വർണ്ണജാലം
എങ്ങും പുളകമേളം
വിണ്ണിൽ മേഘമിഥുനം തമ്മിലൊന്നായ് ചേർന്ന നേരം
നെഞ്ചിൽ കഞ്ജബാണൻ മഞ്ജുമഞ്ചം തീർത്ത നേരം
ആ ആ ആ ആ ആ ആഹാ - 2
ശ്ശ് വന്നേ ഒരു രഹസ്യം പറയാം
ശ്ശോ വേണ്ട എനിയ്ക്കു പേടിയാ
എനിയ്ക്കിനി ദേഷ്യം വരും ങ
ശ് ഉം വല്ലവരും കാണും
മെയ്യിൽ നിൻ മെയ്യിൽ നിൻ ഗന്ധം ഏറ്റുവാങ്ങാൻ
ആഹ ഹാഹാ ഉംഹുംഹും ഉംഹുംഹും
മെയ്യിൽ നിൻ മെയ്യിൽ നിൻ ഗന്ധം ഏറ്റുവാങ്ങാൻ
ചുണ്ടിൽ നിൻ ചുണ്ടിൽ തേൻകിണ്ണം ഏറ്റുവാൻ
ഉള്ളിൽ പ്രേമതാപം എന്നിൽ ആത്മതാപം
എന്നും കാമമോഹം
ലൌ മീ ലൈക് ഐ ലൌ യു
ലൌ മീ ലൈക് ഐ ടെൽ യു
വിണ്ണിൽ മേഘമിഥുനം തമ്മിലൊന്നായ് ചേർന്ന നേരം
നെഞ്ചിൽ കഞ്ജബാണൻ മഞ്ജുമഞ്ചം തീർത്ത നേരം....