Lalidaa sahasranaamam

ലളിതാ സഹസ്രനാമം
Work
Year
Language

ശ്രീമാതാ ശ്രീമഹാരാജ്ഞീ
ശ്രീമദ് സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡസംഭൂതാ
ദേവകാര്യസമുദ്വിതാ

ലളിതാസഹസ്രനാമജപങ്ങള്‍
പ്രദക്ഷിണം വയ്ക്കുംനിന്റെ സന്നിധിയില്‍
ഹൃദയത്തില്‍ മുള്ളാണിമുറിവേറ്റുനില്‍ക്കുന്നു
തിരുനാമപ്പാലയും ഞാനുമമ്മേ
അമ്മേ നാരായണാ ദേവീ നാരായണാ
ഹേമാംബരാഡംബരീ മായേ

സൌപര്‍ണ്ണികയില്‍....ആ...
സൌപര്‍ണ്ണികയില്‍ മുങ്ങിക്കയറി
അഷ്ടഗന്ധങ്ങളോടെ
മന്ദമാരുതന്‍ മണ്ഡപമണിമുട്ടി
നമസ്കരിക്കും നിന്റെ നടയില്‍
നെയ്ത്തിരിനാളമായ് തൊഴുതുരുകുന്നിതാ
നീരാജനങ്ങളും ഞാനുമമ്മേ
അമ്മേ നാരായണാ ദേവീ നാരായണാ
ഹേമാംബരാഡംബരീ മായേ
ലളിതാസഹസ്രനാമജപങ്ങള്‍....

കനകധാരാ സ്തോത്രാഞ്ജലിയായ്
ബ്രഹ്മകലശങ്ങളാടി
ഭക്തകോടികള്‍ ഭഗവതിസേവയ്ക്കു
തപസ്സിരിക്കും നിന്റെ നടയില്‍
രക്തപുഷ്പാഞ്ജലി അര്‍പ്പിച്ചു നില്‍ക്കുമെന്‍
ദുഖങ്ങളൊക്കെ നീ തീര്‍ത്തിടേണേ
അമ്മേ നാരായണാ ദേവീ നാരായണാ
ഹേമാംബരാഡംബരീ മായേ
ലളിതാസഹസ്രനാമജപങ്ങള്‍....

śrīmādā śrīmahārājñī
śrīmat siṁhāsaneśvarī
sidagniguṇḍasaṁbhūdā
devagāryasamudvidā

laḽidāsahasranāmajabaṅṅaḽ
pradakṣiṇaṁ vaykkuṁninṟĕ sannidhiyil
hṛdayattil muḽḽāṇimuṟiveṭrunilkkunnu
tirunāmappālayuṁ ñānumamme
amme nārāyaṇā devī nārāyaṇā
hemāṁbarāḍaṁbarī māye

saൌparṇṇigayil....ā...
saൌparṇṇigayil muṅṅikkayaṟi
aṣṭagandhaṅṅaḽoḍĕ
mandamārudan maṇḍabamaṇimuṭṭi
namaskarikkuṁ ninṟĕ naḍayil
nĕyttirināḽamāy tŏḻudurugunnidā
nīrājanaṅṅaḽuṁ ñānumamme
amme nārāyaṇā devī nārāyaṇā
hemāṁbarāḍaṁbarī māye
laḽidāsahasranāmajabaṅṅaḽ....

kanagadhārā stotrāñjaliyāy
brahmagalaśaṅṅaḽāḍi
bhaktagoḍigaḽ bhagavadisevaykku
tabassirikkuṁ ninṟĕ naḍayil
raktabuṣpāñjali arppiccu nilkkumĕn
dukhaṅṅaḽŏkkĕ nī tīrttiḍeṇe
amme nārāyaṇā devī nārāyaṇā
hemāṁbarāḍaṁbarī māye
laḽidāsahasranāmajabaṅṅaḽ....