കുയിലേ...പൂങ്കുയിലേ...ആ....ആ....
പൂങ്കുയിലേ...പൂങ്കുയിലേ...
കണ്ടോ നീയെന്‍ ഗായകനെ..
പൂനിലാവേ... പൂനിലാവേ...
കണ്ടോ നീയെന്‍ പ്രിയതമനെ...
കാര്‍മുകിലേ....കാര്‍മുകിലേ...
കണ്ടോ നീയെന്‍ കാര്‍വര്‍ണ്ണനെ...
കുയിലേ...പൂങ്കുയിലേ...
ഞാനറിഞ്ഞു...ഞാനറിഞ്ഞു...
പ്രിയനവനെന്നിലെ സ്നേഹമെന്നു്...(ഞാനറിഞ്ഞു....)
അവനെന്നിലുണരും രാഗമെന്നു്
താളമെന്നു്...ആത്മ ദാഹമെന്നു്
ചിറകു വിരിക്കുമെന്‍ സ്വപ്നമെന്നു്
എന്നും അവനെന്റെ സ്വന്തമെന്നു്
കുയിലേ...പൂങ്കുയിലേ
കണ്ടോ നീയെന്‍ ഗായകനെ..
ഞാനറിഞ്ഞു....ഞാനറിഞ്ഞു...
പ്രിയനെന്നിലുണരും മോഹമെന്നു്..(ഞാനറിഞ്ഞു....)
എന്നുമെൻ ജീവന്റെ ജീവനെന്നു്..
കണ്മുന്നില്‍ കാണും ദേവനെന്നു്...
ഹൃദയം കവർന്നൊരെൻ തോഴനെന്നു്...
എന്നും അവനെന്റെ സ്വന്തമെന്നു്....
കാര്‍മുകിലേ...കാര്‍മുകിലേ ....
കണ്ടോ നീയെന്‍ കാര്‍വര്‍ണ്ണനെ...
കുയിലേ...പൂങ്കുയിലേ ...
ഗരിനിസാസാ ഗരിനിസാസാസാ ഗരിനിസാസ പമാ
ഗരിനിസസാസ ഗരിനിസസാ ഗരിനിസാസാ പമാ
ഗമ ഗമ രിമ ഗമ രിമ ഗമ രിപ മപ
രിമ പധ പമാ ഗരി രിമ ഗരിസ നി
സമാ ഗപാ...ആ...ആ...ആ...