Kuyile nin kurumkulalil

കുയിലേ നിന്‍ കുറുംകുഴലില്‍
Year
Language

കൂ..കൂ...

കുയിലേ നിന്‍ കുറും കുഴലില്‍
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോ
കൂ..കൂ...(കുയിലേ)

ഗ്രാമകന്യക പച്ചനിറമുള്ള
പുള്ളിപ്പാവാട ചുറ്റി
നാണംകുണുങ്ങുന്ന നദിയാലവളൊരു
വെള്ളി അരഞ്ഞാണം കെട്ടി

കൂ ...കൂ...(കുയിലേ )

ബാല സൂര്യന്‍ നീല വാനില്‍
കാവ് തൊഴുതിറങ്ങി
ഈണം മുഴങ്ങുന്ന പാഴ്മുളം തണ്ടില്‍
കാറ്റു ചൂളം വിളിച്ചു
(കുയിലേ )

kū..kū...

kuyile nin kuṟuṁ kuḻalil
ŏru rāga nadiyāṇo
nī premavadiyāṇo
kū..kū...(kuyile)

grāmaganyaga paccaniṟamuḽḽa
puḽḽippāvāḍa suṭri
nāṇaṁkuṇuṅṅunna nadiyālavaḽŏru
vĕḽḽi araññāṇaṁ kĕṭṭi

kū ...kū...(kuyile )

bāla sūryan nīla vānil
kāv tŏḻudiṟaṅṅi
īṇaṁ muḻaṅṅunna pāḻmuḽaṁ taṇḍil
kāṭru sūḽaṁ viḽiccu
(kuyile )