Title (Indic)കഴിഞ്ഞ സംഭവങ്ങള്‍ WorkKuruthikalam Year1969 LanguageMalayalam Credits Role Artist Music Jaya Vijaya Performer KJ Yesudas Writer P Bhaskaran LyricsMalayalamകഴിഞ്ഞ സംഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ കാലം തിരിച്ചുനടന്നാല്‍ ചിലര്‍ക്കൊക്കെ രസിക്കും ചിലര്‍ പോയൊളിക്കും ചിലരപ്പോള്‍ത്തന്നെ മരിക്കും മറവിതന്‍ ശവപ്പെട്ടി തുറന്നുംകൊണ്ടെത്രയോ മരിക്കാത്ത സ്വപ്നങ്ങള്‍ ഉണര്‍ന്നെണീക്കും മണ്ണില്‍ നിന്നുയരുന്ന ചിത്രശലഭങ്ങള്‍ പോല്‍ മധുരസ്മരണകള് പറന്നുവരും... പറന്നുവരും മനുഷ്യന്റെ മനസ്സൊരു മാളികത്തളമതില് പുറകിലും മുന്നിലും വാതിലുകള്‍ ചിലതെല്ലാമടയ്ക്കുന്നു ജീവിക്കുവാനായ്... മുഴുവന്‍ തുറന്നവന് മുഴുഭ്രാന്തന് .... Englishkaḻiñña saṁbhavaṅṅaḽ uyirttĕḻunneṭrāl kālaṁ tiriccunaḍannāl silarkkŏkkĕ rasikkuṁ silar poyŏḽikkuṁ silarappoḽttannĕ marikkuṁ maṟavidan śavappĕṭṭi tuṟannuṁkŏṇḍĕtrayo marikkātta svapnaṅṅaḽ uṇarnnĕṇīkkuṁ maṇṇil ninnuyarunna sitraśalabhaṅṅaḽ pol madhurasmaraṇagaḽ paṟannuvaruṁ... paṟannuvaruṁ manuṣyanṟĕ manassŏru māḽigattaḽamadil puṟagiluṁ munniluṁ vādilugaḽ siladĕllāmaḍaykkunnu jīvikkuvānāy... muḻuvan duṟannavan muḻubhrāndan ....