Kungumaccaarumaninyanyau

കുങ്കുമച്ചാറുമണിഞ്ഞു
Work
Year
Language

കുങ്കുമച്ചാറുമണിഞ്ഞു പുലര്‍കാല
മങ്കവരുന്നല്ലോ
പുലര്‍കാല മങ്കവരുന്നല്ലോ
പൂജയ്ക്കൊരുങ്ങുവാനായി ചെന്താമര
പൂക്കളുണര്‍ന്നല്ലോ
താമരപ്പൂക്കളുണര്‍ന്നല്ലോ

ഓടം വരുന്നതും നോക്കിയെന്‍ പെണ്ണാളു
മാടം തുറന്നല്ലോ
എന്‍പെണ്ണാളു മാടം തുറന്നല്ലോ
ഓ.....
ഓടം വരുന്നതും നോക്കിയെന്‍ പെണ്ണാളു
മാടം തുറന്നല്ലോ
എന്‍പെണ്ണാളു മാടം തുറന്നല്ലോ

വീടുവിട്ടന്തിക്കു പോയോനെച്ചിന്തിച്ചു
വാടിത്തളര്‍ന്നല്ലോ
അവള്‍ വാടിത്തളര്‍ന്നല്ലോ
ഓ.......
പാടുപെടണ്ടോര്‍ക്കു രാത്രിയില്‍ വിശ്രമം മാടത്തിലല്ലല്ലോ
വിശ്രമം മാടത്തിലല്ലല്ലോ
പാവങ്ങള്‍ക്കു കിടപ്പാടമുണ്ടെങ്കിലും ഫലമൊന്നുമില്ലല്ലോ
ഉണ്ടെങ്കിലും ഫലമൊന്നുമില്ലല്ലൊ
ഓ......
കുങ്കുമച്ചാറുമണിഞ്ഞു..........

kuṅgumaccāṟumaṇiññu pulargāla
maṅgavarunnallo
pulargāla maṅgavarunnallo
pūjaykkŏruṅṅuvānāyi sĕndāmara
pūkkaḽuṇarnnallo
tāmarappūkkaḽuṇarnnallo

oḍaṁ varunnaduṁ nokkiyĕn pĕṇṇāḽu
māḍaṁ tuṟannallo
ĕnpĕṇṇāḽu māḍaṁ tuṟannallo
o.....
oḍaṁ varunnaduṁ nokkiyĕn pĕṇṇāḽu
māḍaṁ tuṟannallo
ĕnpĕṇṇāḽu māḍaṁ tuṟannallo

vīḍuviṭṭandikku poyonĕccindiccu
vāḍittaḽarnnallo
avaḽ vāḍittaḽarnnallo
o.......
pāḍubĕḍaṇḍorkku rātriyil viśramaṁ māḍattilallallo
viśramaṁ māḍattilallallo
pāvaṅṅaḽkku kiḍappāḍamuṇḍĕṅgiluṁ phalamŏnnumillallo
uṇḍĕṅgiluṁ phalamŏnnumillallŏ
o......
kuṅgumaccāṟumaṇiññu..........