Kummaattippaattinre taalattil

കുമ്മാട്ടിപ്പാട്ടിന്റെ താളത്തില്‍
Language

കുമ്മാട്ടിപ്പാട്ടിന്റെ താളത്തിൽ
കൈകൊട്ടിപ്പാട്ടിന്റെ മേളത്തിൽ
കുഞ്ഞിക്കുറുമ്പികളുച്ചത്തിൽ പാടി
നാടൻ പെണ്ണിനു കല്യാണം
നാട്ടരങ്ങിൽ വെച്ച് കല്യാണം
പൂക്കാലമെത്തിയ നാട്ടിലെ
പൂതൻ തിറയാടുന്ന നാട്ടിലെ
പൂത്തിരുവാതിര നാളിൽ പിറന്ന്
നാടൻ പെണ്ണിനു കല്യാണം
നാട്ടരങ്ങിൽ വെച്ച് കല്യാണം

ആമ്പൽപൊയ്കയിൽ കുളിച്ചു കേറി
ഈറൻ മാറ്റി കണ്ണെഴുതി
പൂഞ്ചായൽ ചന്തത്തിൽ കോതി മിനുക്കി
പൊന്നിൻ കസവുള്ള ചേലയുടുത്ത്
ചെല്ലമകൾക്കിന്നു പുടവകൊട
ചിങ്കാരിയാൾക്കിന്നു പുടവകൊട
നാടറിയെ നാട്ടാരറിയെ
നാണം കുണുങ്ങിക്ക് പുടവകൊട
(കുമ്മാട്ടി....)

തെറ്റിയും മുല്ലയും പന്തലൊരുക്കി
തെങ്ങിൻ പൂക്കുല നിറപറ വെച്ചു
പൊൻമുളംതണ്ടുകൾ കുഴൽ വിളിക്കുമ്പോൾ
പുന്നാരപൂങ്കുയിലുകൾ കുരവയിടുമ്പോൾ
മാനസമങ്കക്ക് താലികെട്ട്
നാടറിയെ നാട്ടാരറിയെ
നാണം കുണുങ്ങിക്ക് പുടവകൊട
(കുമ്മാട്ടി....)

kummāṭṭippāṭṭinṟĕ tāḽattil
kaigŏṭṭippāṭṭinṟĕ meḽattil
kuññikkuṟumbigaḽuccattil pāḍi
nāḍan pĕṇṇinu kalyāṇaṁ
nāṭṭaraṅṅil vĕcc kalyāṇaṁ
pūkkālamĕttiya nāṭṭilĕ
pūdan diṟayāḍunna nāṭṭilĕ
pūttiruvādira nāḽil piṟann
nāḍan pĕṇṇinu kalyāṇaṁ
nāṭṭaraṅṅil vĕcc kalyāṇaṁ

āmbalbŏygayil kuḽiccu keṟi
īṟan māṭri kaṇṇĕḻudi
pūñjāyal sandattil kodi minukki
pŏnnin kasavuḽḽa selayuḍutt
sĕllamagaḽkkinnu puḍavagŏḍa
siṅgāriyāḽkkinnu puḍavagŏḍa
nāḍaṟiyĕ nāṭṭāraṟiyĕ
nāṇaṁ kuṇuṅṅikk puḍavagŏḍa
(kummāṭṭi....)

tĕṭriyuṁ mullayuṁ pandalŏrukki
tĕṅṅin pūkkula niṟabaṟa vĕccu
pŏnmuḽaṁtaṇḍugaḽ kuḻal viḽikkumboḽ
punnārabūṅguyilugaḽ kuravayiḍumboḽ
mānasamaṅgakk tāligĕṭṭ
nāḍaṟiyĕ nāṭṭāraṟiyĕ
nāṇaṁ kuṇuṅṅikk puḍavagŏḍa
(kummāṭṭi....)