രാവേറേ ആയല്ലോ രാപ്പാടി കേട്ടല്ലോ
രാത്രീഞ്ജരന്നാഥന് തേര്വാഴ്ചയായല്ലോ
രാക്കുയിലെന്തേ നീ ഈണം മറന്നു
രാഗം നിലച്ചുവോ താളം പിഴച്ചുവോ
രാവേറേ ആയല്ലോ രാപ്പാടി കേട്ടല്ലോ
മേലോട്ടു നോക്കിയിരുന്നു ഞാന്‍ രാത്രിയില്‍
മേഘങ്ങള്‍ തീര്‍ത്തൊരു പൂത്താലിയും
താരകള്‍ കോര്‍ത്തൊരു പൊന്നിന് തരിവള
ആകാശവീഥിയില്‍ പൂമെത്തയും
ആരാമമദ്ധ്യത്തില് പാടു നി ഓമനേ
ആനന്ദനൃത്തവും ആടു നീ
അശ്രുപൊഴിക്കുമഭിരാമനൃത്തത്തില്
ആനന്ദലോലയായു് ആടു നീ
രാവേറേ ആയല്ലോ രാപ്പാടി കേട്ടല്ലോ
ഇന്നലെ കണ്ടൊരു സ്വപ്നമെന്‍ ചിത്തത്തില്‍
ഇത്തരമോരോന്നും വന്നു പോയി
ബന്ധങ്ങള്‍ ഈവിധ ബന്ധനമാകുന്നു
ബാന്ധവം വേണ്ടയെനിക്കു ചെമ്മേ
ആരോരുമോതാതെ ആരോടും മിണ്ടാതെ
ആരോമലേ നീയുറക്കമായോ
ആകാശമദ്ധ്യത്തില്‍ മാഞ്ഞുപോയോമനേ
ആത്മാവിന്നൊമ്പരമേകിയോ നീ