Title (Indic)ഗോകുലം WorkKudumbasametham Year1992 LanguageMalayalam Credits Role Artist Music Johnson Performer Chorus Performer P Madhuri Writer Kaithapram LyricsMalayalamഗോകുലം തന്നില്‍ വസിച്ചീടുന്ന നന്ദാത്മജന്‍ മുകില്വര്ണ്ണന് കാടകംപുക്കൊരു സന്ധ്യാനേര- മോടക്കുഴലു വിളിച്ചു അംഗജബാണങ്ങളേറ്റു ഗോപ- കന്യമാര് കൈമെയ് മറന്നു സ്നാനം കഴിഞ്ഞാളൊരുത്തി ഹരിചന്ദനം കാലിലുഴിഞ്ഞു അഞ്ജനം കാതിലണിഞ്ഞു തോഴി കസ്തൂരി കണ്ണിലെഴുതി അറിയാതെയവരാകെ ആനന്ദക്കണ്ണന്റെ അരികിലേയ്ക്കോടിക്കിതച്ചു (ഗോകുലം) താലമെടുത്താളൊരുത്തി തന്റെ ചേലകള്‍ ചാലേ മറന്നാള്‍ കുങ്കുമം കൈകളില്‍ തേച്ചു മണിക്കൊങ്കയ്ക്ക് മയ്യെഴുതിച്ചു കാനനം താണ്ടിനാനവര് തമ്മിലറിയാതെ കണ്ണനെ തേടിയുഴര്ന്നു (ഗോകുലം) Englishgogulaṁ tannil vasiccīḍunna nandātmajan mugilvarṇṇan kāḍagaṁpukkŏru sandhyānera- moḍakkuḻalu viḽiccu aṁgajabāṇaṅṅaḽeṭru goba- kanyamār kaimĕy maṟannu snānaṁ kaḻiññāḽŏrutti harisandanaṁ kāliluḻiññu añjanaṁ kādilaṇiññu toḻi kastūri kaṇṇilĕḻudi aṟiyādĕyavarāgĕ ānandakkaṇṇanṟĕ arigileykkoḍikkidaccu (gogulaṁ) tālamĕḍuttāḽŏrutti tanṟĕ selagaḽ sāle maṟannāḽ kuṅgumaṁ kaigaḽil teccu maṇikkŏṅgaykk mayyĕḻudiccu kānanaṁ tāṇḍinānavar tammilaṟiyādĕ kaṇṇanĕ teḍiyuḻarnnu (gogulaṁ)