Kudayolam bhoomi

കുടയോളം ഭൂമി
Work
Year
Language

കുടയോളം ഭൂമി കുടത്തോളം കുളിര്‌
കുളിരാം കുരുന്നിലെ ചൂട്‌
നുരയിടും പത പതയിടും നുര
തിരമാലപ്പെണ്ണിന്റെ ചേല്‌
(കുടയോളം)

പൂമാന മുറ്റത്തെ പൂപ്പട കണ്ടേ
മൂവന്തിയോരത്തെ പന്തല്‌ കണ്ടേ
അരികിൽ അമ്പിളിമൊട്ട്‌
മൊട്ടിൽ അഞ്ജനചെപ്പ്‌
അരികിലൊരമ്പിളിമൊട്ട്‌
മൊട്ടിലൊരഞ്ജന ചെപ്പ്‌
മടിയിൽ കിലുങ്ങണ മുത്ത്‌
മെയ്യിലുരുകണ മഞ്ഞ്‌ മഞ്ഞ്‌ മഞ്ഞ്‌
(കുടയോളം)

താലത്തിൽ നീട്ടിയ ചന്ദനം തൊട്ടേ
താളത്തിൽ ചാലിച്ച മഞ്ഞളും തന്നേ
കരളിൽ നന്ദുണിപ്പാട്ട്‌
കവിളിൽ കുങ്കുമക്കൂട്ട്‌
കരളിൽ നന്ദുണിപ്പാട്ട്‌
കവിലിൽ കുങ്കുമക്കൂട്ട്‌
ഉള്ളിൽ പതയുന്ന തേന്‌
മെയ്യിലുരുകണ മഞ്ഞ്‌ മഞ്ഞ്‌ മഞ്ഞ്‌
(കുടയോളം)

kuḍayoḽaṁ bhūmi kuḍattoḽaṁ kuḽir‌
kuḽirāṁ kurunnilĕ sūṭ‌
nurayiḍuṁ pada padayiḍuṁ nura
tiramālappĕṇṇinṟĕ sel‌
(kuḍayoḽaṁ)

pūmāna muṭrattĕ pūppaḍa kaṇḍe
mūvandiyorattĕ pandal‌ kaṇḍe
arigil ambiḽimŏṭṭ‌
mŏṭṭil añjanasĕpp‌
arigilŏrambiḽimŏṭṭ‌
mŏṭṭilŏrañjana sĕpp‌
maḍiyil kiluṅṅaṇa mutt‌
mĕyyilurugaṇa maññ‌ maññ‌ maññ‌
(kuḍayoḽaṁ)

tālattil nīṭṭiya sandanaṁ tŏṭṭe
tāḽattil sālicca maññaḽuṁ tanne
karaḽil nanduṇippāṭṭ‌
kaviḽil kuṅgumakkūṭṭ‌
karaḽil nanduṇippāṭṭ‌
kavilil kuṅgumakkūṭṭ‌
uḽḽil padayunna ten‌
mĕyyilurugaṇa maññ‌ maññ‌ maññ‌
(kuḍayoḽaṁ)