കുടമുല്ലക്കടവിൽ ഈ പുഴയരികിൽ
ഉടയാട നനച്ചുകുളിക്കും പുലരൊളിയേ
പവനൊഴുകുന്ന പുഴയിൽ മതിവരുവോളം
നീന്താൻ ഇനി നീയും പോരുന്നോ
(കുടമുല്ലക്കടവിൽ...)
അങ്ങേച്ചെരുവിൽ കുളിർമഞ്ഞ് മൊട്ടിട്ട കാലം
എങ്ങോ മറഞ്ഞൂ കുയിൽ ചെണ്ട് മൂളുന്ന നേരം
(അങ്ങേച്ചെരുവിൽ...)
എങ്ങു നിന്നെങ്ങുനിന്നോ ഒരു വില്ലുവണ്ടി വന്നേ - 2
കുടമണി കേട്ടൊന്നു ഞാനും ചെന്നപ്പോൾ
ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ
ആഹാ ചെമ്പകപ്പൂവൊത്ത ചേലോരം കണ്ടിന്നു പോവേണ്ടാ
(കുടമുല്ലക്കടവിൽ...)
ചുമ്മാതിരുന്നാൽ ഇടനെഞ്ചിൽ കല്യാണഘോഷം
കണ്ണൊന്നടച്ചാൽ കള്ളക്കനവിന്റെ തോറ്റം
(ചുമ്മാതിരുന്നാൽ...)
സന്ധ്യ തന്നല്ലോ നറുകുങ്കുമക്കുറിച്ചാന്ത് - 2
തൊടുകുറിയണിഞ്ഞൊന്നു ഞാനും നിന്നപ്പോൾ
ചൊടിയിണ ചുവന്നതു നാണം കൊണ്ടാണേ
എന്റെ ചന്തത്തെ താലിപ്പൂ ചാർത്താൻ വരുന്നവനാരാണോ
(കുടമുല്ലക്കടവിൽ...)