ശിവപാദപൂജയ്ക്കൊരുങ്ങിവരും
ശ്രീശൈലത്തിലെ പൂങ്കാറ്റേ
പൂജാമന്ത്രതരംഗിണിയാകും
പാര്വതീകാന്തനെ പ്രാര്‍ഥിക്കൂ
ദേവന്റെ തിരുമുടിപ്പുഴയില് നിന്നൊഴുകും
തീര്‍ഥജലത്തില്‍ നീരാടി
ചന്ദ്രക്കലചൂടും ശ്രീമഹാദേവനെ
അഞ്ജലികൂപ്പി നീ പ്രാര്‍ഥിക്കൂ
നാഥന്റെ തിരുവെള്ളിത്തിറയില്നിന്നുയരും
രത്നപ്രഭയില്‍ ചാഞ്ചാടി
അര്‍ദ്ധനാരീശ്വരന്‍ ശ്രീശിവനാഥനെ
അഷ്ടൈശ്വര്യത്തിനു പ്രാര്‍ഥിക്കൂ