Koottiladaccoru

കൂട്ടിലടച്ചൊരു
Year
Language

കൂട്ടിലടച്ചൊരു പക്ഷി ആരും കൂട്ടില്ലാത്തൊരു പക്ഷി....
പാട്ടുമറന്നൊരു പക്ഷി.... ആരോ വേട്ടയാടുന്ന പക്ഷി....
ഞാനൊരു കൂട്ടിലെ പക്ഷി...

എന്റെ ചിറകുകൾ മുറിച്ചെടുത്തവർ വർണ്ണവിശറികള്‍ തീർക്കും....
എന്റെ തൂവൽത്തിരികൾ കൊണ്ടവർ സ്വന്തം തൂലിക തീർക്കും...
എന്റെ നീലാകാശം മാത്രം കണ്ടു കണ്ണീർവാർക്കും....

കൂട്ടിലടച്ചൊരു പക്ഷി.... ആരും കൂട്ടില്ലാത്തൊരു പക്ഷി....
പാട്ടുമറന്നൊരു പക്ഷി.... ആരോ വേട്ടയാടുന്ന പക്ഷി....
ഞാനൊരു കൂട്ടിലെ പക്ഷി...

എന്റെ ഹൃദയം ചുരന്നെടുത്തവർ തങ്കപ്പൂത്താലി തീർക്കും...
എന്റെ ദുഃഖം വാറ്റിയെടുത്തവർ സ്വന്തം കവിതകളാക്കും...
എന്റെ നീലാകാശം മാത്രം കണ്ടു കണ്ണീർവാർക്കും....

കൂട്ടിലടച്ചൊരു പക്ഷി.... ആരും കൂട്ടില്ലാത്തൊരു പക്ഷി....
പാട്ടുമറന്നൊരു പക്ഷി.... ആരോ വേട്ടയാടുന്ന പക്ഷി....
ഞാനൊരു കൂട്ടിലെ പക്ഷി...

kūṭṭilaḍaccŏru pakṣi āruṁ kūṭṭillāttŏru pakṣi....
pāṭṭumaṟannŏru pakṣi.... āro veṭṭayāḍunna pakṣi....
ñānŏru kūṭṭilĕ pakṣi...

ĕnṟĕ siṟagugaḽ muṟiccĕḍuttavar varṇṇaviśaṟigaḽ tīrkkuṁ....
ĕnṟĕ tūvalttirigaḽ kŏṇḍavar svandaṁ tūliga tīrkkuṁ...
ĕnṟĕ nīlāgāśaṁ mātraṁ kaṇḍu kaṇṇīrvārkkuṁ....

kūṭṭilaḍaccŏru pakṣi.... āruṁ kūṭṭillāttŏru pakṣi....
pāṭṭumaṟannŏru pakṣi.... āro veṭṭayāḍunna pakṣi....
ñānŏru kūṭṭilĕ pakṣi...

ĕnṟĕ hṛdayaṁ surannĕḍuttavar taṅgappūttāli tīrkkuṁ...
ĕnṟĕ duḥkhaṁ vāṭriyĕḍuttavar svandaṁ kavidagaḽākkuṁ...
ĕnṟĕ nīlāgāśaṁ mātraṁ kaṇḍu kaṇṇīrvārkkuṁ....

kūṭṭilaḍaccŏru pakṣi.... āruṁ kūṭṭillāttŏru pakṣi....
pāṭṭumaṟannŏru pakṣi.... āro veṭṭayāḍunna pakṣi....
ñānŏru kūṭṭilĕ pakṣi...