കൂടൊഴിഞ്ഞു കുടിയേറി വരുന്നു
വീടുവിട്ടു വിളയാടി വരുന്നു
കാടുകണ്ടു പുതുനാടു കണ്ടു
കളിയാടി വരുന്നു.....(കൂടൊഴിഞ്ഞു.....)
മൈക്കണ്ണിക്കുരുവികള്‍ ഞങ്ങടെ ദേശാടനമല്ലോ
മൈലാഞ്ചിക്കുടിലിലൊളിക്കാന്‍ കൊതിയൂറുന്നല്ലോ
മാനമിന്നു കുടയുന്നു മധുരമാം വാക്കില്‍
മാനസത്തില്‍ മണിവീണ പാടുമൊരു നോക്കില്‍
(കൂടൊഴിഞ്ഞു .....)
ആകാശം അന്തിക്കൂടാരം
താരങ്ങള്‍ മണി ദീപങ്ങള്‍
രാവെല്ലാം കാവലിനായ് നീ
കോടക്കാറ്റേ പോരൂ....
തോരാതെ പാടിയുറക്കാന്‍
രാക്കുയിലും പോരൂ..(രാവെല്ലാം....)
തുരുതുരു തുത്തുരുത്തുരു തുരുതുരു
രിമഗരി സനിധപമഗ...
കൂടുതേടിയണയുന്ന മാരനൊരു നേരം
ആരുചൊല്ലിയറിയുന്നു നീ പുതിയപേരില്‍
(കൂടൊഴിഞ്ഞു .....)
കണ്ടല്ലോ വിണ്ണില്‍ മൈലാട്ടം
ഇന്നല്ലോ നിന്റെ തേരോട്ടം
കന്നിത്തിറചാഞ്ഞു മയങ്ങും
വാതിലിനരികില്‍ പോരൂ...
കാലൊച്ച തിരിച്ചറിയാതൊരു
കാറ്റായ് നീ പോരൂ..(കന്നിത്തിറ...)
തുരു തുരു തുത്തുരുത്തുരു തുരു തുരു
രിമഗരി സനിധപമഗ...
ആളറിഞ്ഞു കനിയുന്ന ദേവനൊരു പൂവു്...
ആരുമാരുമാറിയാത്തൊരെന്റെ പുതു നോവു്...
(കൂടൊഴിഞ്ഞു .....)