Konna poottu

കൊന്ന പൂത്തു
Work
Year
Language

കൊന്ന പൂത്തു കൊരലാരം കെട്ടീ
കർണ്ണികാരം കാറ്റു പറഞ്ഞപ്പം
കൈമുദ്രകൾ കാട്ടീ (2)
കുയിലും മയിലും കുരുവിപ്പെണ്ണും
കുഴലൂതാനെത്തീ
താണുപറക്കും താമരക്കിളി
നീരാടാനിറങ്ങി
(കൊന്നപൂത്തു...)

വാനിലെ മേഘം ചോടു വെയ്ക്കാൻ
വാർമഴവില്ലേന്തി
കാത്തു കിടക്കും കറുകപ്പുല്ലുകൾ
കളിയാട്ടം തുടങ്ങീ
(കൊന്നപൂത്തു...)

kŏnna pūttu kŏralāraṁ kĕṭṭī
karṇṇigāraṁ kāṭru paṟaññappaṁ
kaimudragaḽ kāṭṭī (2)
kuyiluṁ mayiluṁ kuruvippĕṇṇuṁ
kuḻalūdānĕttī
tāṇubaṟakkuṁ tāmarakkiḽi
nīrāḍāniṟaṅṅi
(kŏnnabūttu...)

vānilĕ meghaṁ soḍu vĕykkān
vārmaḻavillendi
kāttu kiḍakkuṁ kaṟugappullugaḽ
kaḽiyāṭṭaṁ tuḍaṅṅī
(kŏnnabūttu...)