Kolakkulalinre naadam

കോലക്കുഴലിന്റെ നാദം
Year
Language

ങ്ഹുഹു..ങ്ഹുഹു..ങ്ഹൂം...

കോലക്കുഴലിന്റെ നാദം -പോയ
കാലത്തിന്‍ തേങ്ങലായ് കാറ്റില്‍
ദാരുണമേതോ വിഷാദം ഇന്നീ
ദ്വാരക തന്നില്‍ പരന്നൂ(ദാരുണമേതോ)
ശാപത്താല്‍ ഗാന്ധാരി ചെയ്ത കൊടും-
പാപം പൊറുക്കണേ കണ്ണാ...കണ്ണാ

കണ്ണീര്‍ മണിമയ മാല്യം ഞങ്ങള്‍
കണ്ണനായ് കാഴ്ച വയ്ക്കുന്നൂ
മാനവധര്‍മ്മത്തിന്‍ നന്മ -എല്ലാ
മാനിനിമാര്‍ക്കും ലഭിക്കാന്‍
മാനിച്ച കാരുണ്യകര്‍മ്മം കണ്ട്
മാനിച്ചെടുത്തീല ഞങ്ങള്‍
സര്‍വാപരാധം പൊറുക്കൂ-സ്നേഹ
സര്‍വ്വസ്വമല്ലേ നീ കണ്ണാ..കണ്ണാ..

കാകളി പാടും കുയിലിന്‍ -നാദ
മാധുരി ശോകാര്‍ദ്രമായീ
പുഞ്ചിരിക്കാറുള്ള പൂക്കള്‍ ഇട-
നെഞ്ചുരുകി കരയുന്നു
മഞ്ഞുകണങ്ങളാം കണ്ണീര്‍ വീണു
മങ്ങുന്നു പൂവിതളെല്ലാം
ഇന്നീ പ്രപഞ്ചത്തിന്‍ ദുഃഖം ഞങ്ങള്‍-
ക്കുള്ളില്‍ വിതുമ്പുന്നു കണ്ണാ..കണ്ണാ..

ṅhuhu..ṅhuhu..ṅhūṁ...

kolakkuḻalinṟĕ nādaṁ -poya
kālattin deṅṅalāy kāṭril
dāruṇamedo viṣādaṁ innī
dvāraga tannil parannū(dāruṇamedo)
śābattāl gāndhāri sĕyda kŏḍuṁ-
pābaṁ pŏṟukkaṇe kaṇṇā...kaṇṇā

kaṇṇīr maṇimaya mālyaṁ ñaṅṅaḽ
kaṇṇanāy kāḻsa vaykkunnū
mānavadharmmattin nanma -ĕllā
māninimārkkuṁ labhikkān
mānicca kāruṇyagarmmaṁ kaṇḍ
māniccĕḍuttīla ñaṅṅaḽ
sarvābarādhaṁ pŏṟukkū-sneha
sarvvasvamalle nī kaṇṇā..kaṇṇā..

kāgaḽi pāḍuṁ kuyilin -nāda
mādhuri śogārdramāyī
puñjirikkāṟuḽḽa pūkkaḽ iḍa-
nĕñjurugi karayunnu
maññugaṇaṅṅaḽāṁ kaṇṇīr vīṇu
maṅṅunnu pūvidaḽĕllāṁ
innī prabañjattin duḥkhaṁ ñaṅṅaḽ-
kkuḽḽil vidumbunnu kaṇṇā..kaṇṇā..