Title (Indic)മഞ്ജുഭാഷിണീ WorkKodungalluramma Year1968 LanguageMalayalam Credits Role Artist Music K Raghavan Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamമഞ്ജുഭാഷിണീ മണിയറവീണയില്‍ മയങ്ങിയുണരുന്നതേതൊരു രാഗം ഏതൊരു ഗീതം ഓ.... മഞ്ജുഭാഷിണി...... നാദസിരകളില്‍ പ്രിയദര്ശിനീ നിന് മോതിരക്കൈവിരല് ഒഴുകുമ്പോള്‍ താനേപാടാത്ത തന്ത്രികളുണ്ടോ താളം പിടിക്കാത്ത ഹൃദയമുണ്ടോ? മഞ്ജുഭാഷിണീ.... രാഗസരസ്സിതില്‍ പ്രാണസഖീ നിന് രാജീവനയനങ്ങള്‍ വിടരുമ്പോള്‍ വാരിച്ചൂടാത്ത മോഹങ്ങളുണ്ടോ കോരിത്തരിക്കാത്ത സ്വപ്നങ്ങളുണ്ടോ മഞ്ജുഭാഷിണീ........... Englishmañjubhāṣiṇī maṇiyaṟavīṇayil mayaṅṅiyuṇarunnadedŏru rāgaṁ edŏru gīdaṁ o.... mañjubhāṣiṇi...... nādasiragaḽil priyadarśinī nin modirakkaiviral ŏḻugumboḽ tānebāḍātta tandrigaḽuṇḍo tāḽaṁ piḍikkātta hṛdayamuṇḍo? mañjubhāṣiṇī.... rāgasarassidil prāṇasakhī nin rājīvanayanaṅṅaḽ viḍarumboḽ vāriccūḍātta mohaṅṅaḽuṇḍo korittarikkātta svapnaṅṅaḽuṇḍo mañjubhāṣiṇī...........