തൂമണിദീപമണഞ്ഞൂ
താമരമാലകരിഞ്ഞൂ
ഇല്ലാപൂജാശാലയില്ദേവന്
ഇല്ലവരില്ലിനിയാരും
സുന്ദരിയായൊരു രാവില്‍
എന്തിനു ചന്ദനധാര
എന്തിനു കവിളില്കണ്ണീര്ത്തുള്ളികള്
എങ്ങോപോയി നിന് ദേവന്
പണ്ടത്തെക്കഥ പാടിപ്പാടി
പഞ്ചമി വന്നുകഴിഞ്ഞു
വീണുതകര്ന്ന കിനാവിന്മുന്നില്
ഞാനും നിഴലും മാത്രം
ഒരേയൊരാളിനു കേള്‍ക്കാനായെന്‍
ഓമനവീണമുറുക്കി
പാടിയതാരും കേള്ക്കാതെന്നുടെ
ഗാനം ഗല്‍ഗദമായി