പച്ചക്കറിക്കായത്തട്ടില്‍
ഒരു മുത്തശ്ശിപ്പൊട്ടറ്റോ ചൊല്ലി
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ
വെള്ളരിപ്പിഞ്ചുപോലും ചുമ്മാ കള്ളക്കണ്ണീരൊഴുക്കി
തക്കാളീം പപ്പാളീം അച്ചിങ്ങ മുച്ചിങ്ങ പീച്ചിങ്ങയോടൊപ്പം
പിച്ചനടന്നു ചൊല്ലി - കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ
പച്ചക്കറിക്കായത്തട്ടില്‍
ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി
അരണേ വാ... ഓന്തേ വാ....
ഇത്തിരിത്തേനുംകൊണ്ടിത്തിരിപ്പാലുംകൊണ്ട-
ങ്ങനൂടിങ്ങനൂടങ്ങനൂടിങ്ങനൂടോടോടി ഓടോടി ടൂര്‍ര്‍ര്‍
മണ്ണിലെ താരമല്ലേ നീ മിന്നി നിന്നിടണ്ടേ
അക്ഷയമാം അക്ഷരങ്ങള്‍ കൂട്ടിനു കൂടണ്ടേ
കണ്ണിലെ താമരയില്‍ കിനാവിന് അന്നം പറന്നിറങ്ങാന്‍
ഉണ്ണിക്കിടാങ്ങളെല്ലാം മുടങ്ങാതന്നം കഴിച്ചിടണ്ടേ
പനിനീരലര്വായ് തുറക്കൂ മാമുണ്ട് ചാഞ്ചാടൂ
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ
പച്ചക്കറിക്കായത്തട്ടില്‍
ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്ക കൊത്തി കടലിലിട്ടു
മുങ്ങാപ്പിള്ളേര് മുങ്ങിയെടുത്തു
തട്ടാപ്പിള്ളേര് തട്ടിയെടുത്തു
പാറിപ്പറന്നിറങ്ങും കാര്വണ്ടുപോലുമെന്നും
പൂക്കളിലെ തേന്‍ നുകരാന്‍ തംബുരു മീട്ടുമ്പോള്‍
ഉമ്പിടിച്ചോറ്റുപാത്രം കണ്ണില്ലാതപ്പൂപ്പന് തപ്പുംമുമ്പേ
ചക്കരക്കുഞ്ഞുമോളെ പിണങ്ങാതിത്തിരി കൂടെയുണ്ണൂ
കിലുക്കാംപെട്ടീ വായ്തുറക്കൂ മാമുണ്ട് ചാഞ്ചാടൂ
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചായുറങ്ങൂ