തലവരയ്ക്കൊരു തിളക്കം വെച്ചപ്പോള്‍ കിടച്ച സൌഭാഗ്യം
ഇതു ശനിദശയുടെ ഒടുക്കം കിട്ടിയ സാക്ഷാല്‍ രാജയോഗം..(ഹേയ്...തലവരയ്ക്കൊരു...)
അനുഭവിക്കെടാ മച്ചാനേ....എന്നെ അനുസരിക്കെടാ മക്കാനേ....
ഹേയ്...ഹേയ്....ഹേയ്...ഹേയ്.അനുഭവിക്കെടാ മച്ചാനേ....
എന്നെ അനുസരിക്കെടാ മക്കാനേ..
അഷ്ടിക്കുപോലും ഗതിയില്ലാനമ്മുടെ കഷ്ടകാലം കഴിഞ്ഞേ....ഹേയ്....
തലവരയ്ക്കൊരു തിളക്കം വെച്ചപ്പോള്‍ കിടച്ച സൌഭാഗ്യം
ഇതു ശനിദശയുടെ ഒടുക്കം കിട്ടിയ സാക്ഷാല്‍ രാജയോഗം....
ചെങ്കോലു കൈയ്യിലെടുത്താല്‍........ആ...ആ...ആ....
ചെങ്കോലു കൈയ്യിലെടുത്താല്‍ ചേരന് ചെങ്കുട്ടുവന് ...
ഞാന്‍ വീരന് ചെങ്കുട്ടുവന്
നാടാകെ വീണുവണങ്ങും..വീരന് കട്ടബൊമ്മന്
ഞാന്‍ രാജാ രാമഭദ്രന് ....
ഊച്ചാളിയായ നിന്റെ മണ്ടയില്‍ താമസമാക്കും
ഉശിരുള്ള ജഗജില്ലന്‍ മുഖ്യമന്ത്രി ഞാന്‍ .....(ഊച്ചാളിയായ....)
അമ്പട ഇനി മിണ്ടരുതെട മണ്ടനു മണി കുണ്ടുകളിലു്-
പീക്കിരികിരി മാക്രിപിടുത്തം........
ആ ...ചെഞ്ചകചക കൊഞ്ചരുതെട വഞ്ചകനിവനെന്തു-
പല ജാടകളിതു ആക്രിപിടുത്തം.....
തത്തത്തത്ത.....തലവരയ്ക്കൊരു തിളക്കം വെച്ചപ്പോള്‍ കിടച്ച സൌഭാഗ്യം
ഇതു ശനിദശയുടെ ഒടുക്കം കിട്ടിയ സാക്ഷാല്‍ രാജയോഗം....
എൻ പ്രേമഭാജനം ദൂരേ...........ആ ...ആ ...ആ....
എൻ പ്രേമഭാജനം ദൂരെ കണ്ണും നട്ടിരിക്കെ
വഴിക്കണ്ണും നട്ടിരിക്കെ....
നീയെന്റെ ദൂതുമായ് പോകും സാക്ഷാല്‍ രാജഹംസം....
ഒരു സാദാ രാജഹംസം
കുന്നോളം കൂട്ടിവെയ്ക്കും പൊന്നും പണവുമുള്ള
ഘനമുള്ള ഖജനാവിന് കാര്യദര്‍ശി ഞാന്‍ ..(കുന്നോളം...)
മോഷണമൊരു ഭൂഷണമായ് തോന്നിടുമവനെയെങ്ങിനെ-
ധനധാന്യയറ കാവലിരുത്തും....
ഏട്ടണയുടെ തുട്ടിനു ഗതികെട്ടതൊരു ചുട്ടനിതു കിട്ടിയതു-
വട്ടിനു സമമായ്.......
(തലവരയ്ക്കൊരു തിളക്കം വെച്ചപ്പോള്‍ .....)