Kili kili kili kili

കിളി കിളി കിളി കിളി
Year
Language

കിളി കിളി കിളി കിളി
കിളി വേണോ കിളി
വാലു കുലുക്കും വണ്ണാത്തിക്കിളി
വായാടിക്കിളി പൈങ്കിളികൾ
സരിഗമ പാടും തകധിമി ചൊല്ലും
സർക്കസ്സാടും കിളി വേണോ
ഒന്നെടുത്താൽ അഞ്ചര രൂപ
രണ്ടെടുത്താൽ ഒമ്പതു രൂപ
പൈങ്കിളി പൊൻ‌കിളി തേൻ കിളി ചെറുകിളി
ചാഞ്ചാടും കിളി വെട്ടുക്കിളി (കിളികിളി...)

അസലാമലേക്കും എന്നു വണങ്ങും
അറബിപ്പൊൻ‌കിളി മൂന്നെണ്ണം
സെക്സും സ്റ്റണ്ടും കാട്ടി നടക്കും
സിനിമാക്കിളികലൊരഞ്ചെണ്ണം
അടുത്തു ചെന്നാൽ ചിരിച്ചു നിൽക്കും
അടിച്ചു പോയാൽ തിരിച്ചടിക്കും (കിളികിളി...)
സമയം ജാതകം എല്ലാം പറയും
സീതച്ചെറുകിളിയുണ്ടല്ലൊ
മച്ചുകൾ തോറും കുറുകി നടക്കും
മാടപ്രാവുകളുണ്ടല്ലോ
ഒന്നെടുത്താൽ ഒന്നര രൂപ
രണ്ടെടുത്താൽ രണ്ടര രൂപ (കിളികിളി...)

kiḽi kiḽi kiḽi kiḽi
kiḽi veṇo kiḽi
vālu kulukkuṁ vaṇṇāttikkiḽi
vāyāḍikkiḽi paiṅgiḽigaḽ
sarigama pāḍuṁ tagadhimi sŏlluṁ
sarkkassāḍuṁ kiḽi veṇo
ŏnnĕḍuttāl añjara rūba
raṇḍĕḍuttāl ŏmbadu rūba
paiṅgiḽi pŏn‌kiḽi ten kiḽi sĕṟugiḽi
sāñjāḍuṁ kiḽi vĕṭṭukkiḽi (kiḽigiḽi...)

asalāmalekkuṁ ĕnnu vaṇaṅṅuṁ
aṟabippŏn‌kiḽi mūnnĕṇṇaṁ
sĕksuṁ sṭraṇḍuṁ kāṭṭi naḍakkuṁ
sinimākkiḽigalŏrañjĕṇṇaṁ
aḍuttu sĕnnāl siriccu nilkkuṁ
aḍiccu poyāl tiriccaḍikkuṁ (kiḽigiḽi...)
samayaṁ jādagaṁ ĕllāṁ paṟayuṁ
sīdaccĕṟugiḽiyuṇḍallŏ
maccugaḽ toṟuṁ kuṟugi naḍakkuṁ
māḍaprāvugaḽuṇḍallo
ŏnnĕḍuttāl ŏnnara rūba
raṇḍĕḍuttāl raṇḍara rūba (kiḽigiḽi...)