ആ...ആ....
കിഴക്കു മഴവിൽപ്പൂവിശറി....പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര്...
സുന്ദരവിശറിയിൽ പൊൻരാമച്ചം....പൊന്നിൻകുടത്തിന്നാഭരണം....
ലലല...ലലല...ലലല..ലല...
കിഴക്കു മഴവിൽപ്പൂവിശറി....പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര്
സുന്ദരവിശറിയിൽ പൊൻരാമച്ചം....പൊന്നിൻകുടത്തിന്നാഭരണം....
സൂര്യന്റെ വൈഡൂര്യത്തേരിൽ കെട്ടിയ സ്വർണ്ണമുടിപ്പൂ ഇറുത്തെടുത്ത്
ആ പൂവുകൾ ജപിച്ചിട്ടു നീരാടിയെത്തുന്ന പുഷ്പിണിയാകും പ്രിയസന്ധ്യേ
നിന്നെ തൃക്കാക്കരയിൽ തൊഴുതു വരും തൃത്താപ്പൂ കൊണ്ട് പൊതിയട്ടെ....
കിഴക്കു മഴവിൽപ്പൂവിശറി....പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര്
സുന്ദരവിശറിയിൽ പൊൻരാമച്ചം....പൊന്നിൻകുടത്തിന്നാഭരണം....
ആ......
ചന്ദ്രന്റെ ചന്ദനപ്പന്തലിനുള്ളിലെ ചന്ദ്രകാന്തക്കൽ ഉതിർത്തെടുത്ത്
ആ കല്ലുകൾ കോർത്തിട്ട താലിയണിഞ്ഞെത്തുന്ന കാമപതിയാം പ്രിയസന്ധ്യേ
നിന്നെ തിരുനാവായയിൽ കുളിച്ചു വരും തെന്നലിൻ കുളിരല ചാർത്തട്ടെ...