വിണ്ണിൻ മാറിലെ വിങ്ങും കണ്ണീർമേഘമേ
ശ്യാമ മൗനതീരം നിന്നെ കാത്തു നിൽക്കെ
കൂടും ശൂന്യമാകവേ പെയ്യുകില്ലയോ
(വിണ്ണിൻ മാറിലെ....)
ഓർമ്മകളെ എന്നുമീറനാക്കും നൊമ്പരങ്ങൾ
പോയ രാത്രി കൈവെടിഞ്ഞ പുലരിത്താരകൾ (2)
ഓവിൽ ഖബറിൽ ഒരു കൂരിരുളിൽ
എന്നും സന്ധ്യ നെയ്യും മോഹമെല്ലാം മാഞ്ഞു പോകും
(വിണ്ണിൻ മാറിലെ....)
ഈ വഴിയിൽ കൂട്ടു വരാൻ നീ വിളിച്ചുവോ
അന്ത്യമൊഴി ചൊല്ലുവാൻ കാത്തു നിന്നുവോ (2)
കാറ്റിൽ മഴയിൽ വിധി തൻ തിരയിൽ
പാഴ്ക്കിനാക്കൾ തീർക്കും മണൽക്കൊട്ടാരങ്ങൾ വീഴും
(വിണ്ണിൻ മാറിലെ....)